മോദിയെയും അംബേദ്കറെയും താരതമ്യം ചെയ്തതില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് സംഗീത സംവിധായകന്‍ ഇളജരാജ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇന്ത്യന്‍ ഭരണഘടനയുടെ പിതാവും സാമൂഹ്യപരിഷ്‌കര്‍ത്താവുമായ ഡോക്ടര്‍ ബി.ആര്‍ അംബേദ്കറെയും താരതമ്യം ചെയ്തതില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് സംഗീത സംവിധായകന്‍ ഇളജരാജ. ബ്ലൂ കാര്‍ട്ട് ഡിജിറ്റല്‍ ഫൗണ്ടേഷന്‍ പ്രസിദ്ധീകരിച്ച ‘അംബേദ്കര്‍ ആന്റ് മോദി: റീഫോമേഴ്‌സ് ഐഡിയാസ് പെര്‍ഫോമേഴ്‌സ് ഇംപ്ലിമെന്റേഷന്‍’ എന്ന പുസ്തകത്തിന് വേണ്ടിയെഴുതിയ അവതാരികയിലാണ് ഇളയരാജ ഇരുവരെയും താരതമ്യം ചെയ്തത്. ഇത് വലിയ വിവാദമായിരുന്നു.അംബേദ്കറും മോദിയും സമൂഹത്തിലെ അധഃസ്ഥിത വിഭാഗത്തില്‍നിന്ന് പ്രതിസന്ധികളോട് പോരാടി വിജയിച്ചവരാണ്. ഇരുവരും ദാരിദ്ര്യവും കഷ്ടപ്പാടും അനുഭവിച്ചവരാണ്. അവയെ ഇല്ലാതാക്കുന്നതിന് ഇരുവരും പ്രവര്‍ത്തിച്ചു. ചിന്തകളില്‍ മാത്രം ഒതുങ്ങാതെ പ്രവര്‍ത്തനങ്ങളിലും വിശ്വസിക്കുന്ന പ്രായോഗിക മനുഷ്യരാണ് ഇരുവരുമെന്ന് ഇളയരാജ പറഞ്ഞു.എന്നാല്‍ ഈ വിഷയത്തില്‍ അദ്ദേഹം മാപ്പ് പറയുകയില്ലെന്ന് സഹോദരന്‍ ഗംഗൈ അമരന്‍ വഴി അറിയിച്ചു. എന്റെ അഭിപ്രായങ്ങളാണ് ഞാന്‍ പറയുന്നത്. സത്യം ഒരിക്കലും പറയാന്‍ മടിക്കുകയില്ല. ഇതിനെ രാഷ്ട്രീയവത്കരിക്കാന്‍ ആഗ്രഹിക്കുന്നില്ല- ഇളയരാജ പറഞ്ഞു.

ഇളയരാജയുടെ പരാമര്‍ശങ്ങളെ വിമര്‍ശിച്ച് നിരവധി രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ രംഗത്ത് വന്നിരുന്നു. അംബേദ്കര്‍ വര്‍ണവിവേചനത്തിനെതിരെ പോരാടിയ ദളിതരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച വ്യക്തിയാണ്. എന്നാല്‍ മോദി ഇതിന് വിപരീതമായാണ് പ്രവര്‍ത്തിക്കുന്നത് എന്ന് ഡി എം കെ നേതാവ് ഡി എസ് കെ ഇളങ്കോവന്‍ പറഞ്ഞു. ഈ അടുത്ത് ഡിഎംകെയും ഇടത് സംഘടനകളും ഹിന്ദി ഭാഷാ വിവാദത്തില്‍ എ ആര്‍ റഹ്മാനെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. ഹിന്ദി ? ഭാഷ എല്ലാ സംസ്ഥനങ്ങളും ഇംഗ്ലീഷിന് പകരം ഉപയോഗിക്കണമെന്നായിരുന്നു കേന്ദ്ര മന്ത്രി അമിത് ഷായുടെ ആവശ്യം. എന്നാല്‍ എ ആര്‍ റഹ്മാന്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ രംഗത്തു വന്നിരുന്നു.

അതേസമയം ഇളയരാജക്ക് പിന്തുണയുമായി തമിഴ്നാട് ബിജെപി രംഗത്ത്. ഡോ. ബി ആര്‍ അംബേദ്ക്കറെയും നരേന്ദ്ര മോദിയെയും താരതമ്യം ചെയ്തിനെതിരെ ഇളയരാജക്കെതിരെ ഡിഎംകെ അനുകൂല പേജുകളില്‍ വരുന്ന ട്രോളുകളെ ബിജെപി നേതാക്കള്‍ വിമര്‍ശിച്ചു.

spot_img

Related news

ഉത്തരകാശിയിൽ വൻ മേഘവിസ്ഫോടനം; നിരവധി വീടുകൾ ഒലിച്ചുപോയി, ആളുകളെ കാണാതായി

ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലെ ഹർസിലിനടുത്തുള്ള ധരാലി പ്രദേശത്ത് വൻ മേഘവിസ്ഫോടനത്തിൽ ഒരു ഗ്രാമം...

ഉത്തരേന്ത്യയിൽ പെരുമഴ; ഗം​ഗയും യമുനയും കരകവിഞ്ഞു; 184 മരണം

ദില്ലി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വ്യാപക മഴക്കെടുതി. ഉത്തർപ്രദേശിൽ 13 ജില്ലകളിൽ വെള്ളപ്പൊക്കം. ഗംഗ,...

അവസാന നിമിഷ ആശങ്കകൾ വേണ്ട! ഇനി വന്ദേ ഭാരത് ട്രെയിൻ ടിക്കറ്റുകൾ യാത്രക്ക് 15 മിനുറ്റ് മുമ്പ് ബുക്ക് ചെയ്യാം

ഇന്ത്യൻ റെയിൽവേ വന്ദേ ഭാരത് എക്സ്പ്രസ്സിൽ യാത്ര ചെയ്യുന്നവർക്കായി ഒരു പുതിയ...

‘നീയെൻ നൻപൻ ടാ’; ഇന്ന് സൗഹൃദ ദിനം

ഇന്ന് സൗഹൃദ ദിനം. ഐക്യരാഷ്ട്ര സഭ ജൂലൈ 30 ആണ് അന്താരാഷ്ട്ര...

നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാർത്ത തള്ളി കേന്ദ്രം

യെമന്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി വിദേശകാര്യ...