ലക്ഷദ്വീപില്‍ സ്‌കൂള്‍ യൂണിഫോമില്‍ മാറ്റം വരുത്താന്‍ നീക്കം; ക്വട്ടേഷന്‍ ക്ഷണിച്ചുള്ള നോട്ടീസ് പുറത്തിറക്കി വിദ്യാഭ്യാസ ഡയറക്ടര്‍

കവരത്തി: ഒരിടവേളയ്ക്കു ശേഷം ലക്ഷദ്വീപില്‍ വീണ്ടും വിവാദ നടപടിക്രമങ്ങളുമായി അധികൃതര്‍. സ്‌കൂള്‍ യൂണിഫോമില്‍ മാറ്റം വരുത്താനാണ് ഭരണകൂടത്തിന്റെ പുതിയ നീക്കം. ആണ്‍കുട്ടികള്‍ക്ക് ട്രൗസറും പെണ്‍കുട്ടികള്‍ക്ക് ഹാഫ് പാവാടയുമാണ് പുതിയ യൂണിഫോം.

ഇതോടൊപ്പം ഹാഫ് കൈ ഷര്‍ട്ടുമാണ് കുട്ടികള്‍ ധരിക്കേണ്ടത്. ഇതിന് ക്വട്ടേഷന്‍ ക്ഷണിച്ചുള്ള നോട്ടീസ് വിദ്യാഭ്യാസ ഡയറക്ടര്‍ രാകേഷ് സിംഗാല്‍ പുറത്തിറക്കിയിട്ടുണ്ട്.

പ്രീ സ്‌കൂള്‍ മുതല്‍ അഞ്ചാം ക്ലാസ് വരെയുള്ള ആണ്‍കുട്ടികള്‍ക്ക് സ്റ്റിച്ച്ഡ് ട്രൗസറും (ഹാഫ് പാന്റ്) ഹാഫ് കൈ ഷര്‍ട്ടുമാണ് നോട്ടീസില്‍ പറയുന്നത്. ആറു മുതല്‍ പ്ലസ്ടു വരെയുള്ള ആണ്‍കുട്ടികള്‍ പാന്റും ഹാഫ് കൈ ഷര്‍ട്ടും. പെണ്‍കുട്ടികള്‍ക്ക് പ്രീ സ്‌കൂള്‍ മുതല്‍ പ്ലസ്ടു വരെ ഹാഫ് പാവാടയും ഹാഫ് കൈ ഷര്‍ട്ടുമാണ് നിഷ്‌കര്‍ഷിക്കുന്നത്.

ഇതില്‍ തന്നെ ആറു മുതല്‍ പ്ലസ്ടു വരെയുള്ള പെണ്‍കുട്ടികള്‍ക്ക് ഡിവൈഡര്‍ സ്‌കേര്‍ട്ട് (ട്രൗസര്‍ പോലെയുള്ള പാവാട) ആണ് തീരുമാനിച്ചിരിക്കുന്നത്. പുതിയ യൂണിഫോം വിദ്യാര്‍ഥികള്‍ക്ക് കടുത്ത പ്രയാസമുണ്ടാക്കുമെന്ന് രക്ഷിതാക്കള്‍ പറയുന്നു. മതപരമായും അല്ലാതെയും പെണ്‍കുട്ടികള്‍ക്ക് ഈ യൂണിഫോം അംഗീകരിക്കാനാവില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.

ഹിജാബ് നിരോധനം പോലെ തന്നെ വസ്ത്ര സ്വാതന്ത്ര്യത്തിനു മേലുള്ള സംഘ്പരിവാര്‍ ഭരണകൂടത്തിന്റെ മറ്റൊരു കടന്നുകയറ്റമാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവില്‍ ഈ യൂണിഫോം നടപ്പാക്കിയിട്ടില്ല. എന്നാല്‍ തൊട്ടടുത്ത അധ്യയന വര്‍ഷം മുതല്‍ തന്നെ നടപ്പാക്കുമെന്നതിന്റെ സൂചനയാണ് ക്വട്ടേഷന്‍ കാണിച്ചിരിക്കുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

spot_img

Related news

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതായി സി.ജെ.പി അവകാശപ്പെട്ടതായി...

എഐയും ടെലഗ്രാമും ഉപയോഗിച്ച് വ്യാജ ബാങ്കിംഗ് ആപ്പുകൾ; 18-കാരൻ അറസ്റ്റിൽ

ന്യൂഡൽഹി: എഐ സാങ്കേതികവിദ്യയും ടെലഗ്രാമും ഉപയോഗിച്ച് വ്യാജ ബാങ്കിംഗ് ആപ്ലിക്കേഷനുകളും മാൽവെയർ...

ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നടി ജ്യോതിക; വിദ്യാർത്ഥി പ്രതിഷേധത്തിന് പിന്തുണ

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നടി...

ടൈഫോയ്ഡ് ബാധിച്ചതായി അഭിജിത് ദീപ്കെ; സമരത്തിൽ നിന്ന് താൽക്കാലിക ഇടവേള

ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജിത് ദീപ്കെയ്ക്ക് ടൈഫോയ്ഡ്...