തിരുവനന്തപുരം: മലബാറിലെ പ്ലസ് വണ്‍ സീറ്റില്‍ ബാച്ചുകള്‍ വര്‍ദ്ധിപ്പിക്കില്ലെന്ന് ആവര്‍ത്തിച്ച് വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. പ്രതിഷേധിക്കുന്നവര്‍ മാര്‍ജിനല്‍ സീറ്റ് വര്‍ധനവിനെ അഭിനന്ദിക്കണമെന്നും മന്ത്രി പറഞ്ഞു. പ്രതിഷേധമുന്നയിക്കുന്നവര്‍ പ്രശ്‌നം പരിഹരിക്കണമെന്ന് മാത്രമാണ് നേരത്തെ പറഞ്ഞതെന്നും പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം തുടങ്ങിയപ്പോള്‍ ബാച്ച് വേണമെന്ന് പറയുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ബാച്ച് വര്‍ധിപ്പിക്കാന്‍ കഴിയില്ലെന്നും മന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കി.