പത്മനാഭസ്വാമി ക്ഷേത്രത്തിൽ വൻ സുരക്ഷാ വീഴ്ച; ‘വൈര നാമ’വും സ്വർണ്ണവും കാണാനില്ലെന്ന് പൊലീസിന്റെ ഞെട്ടിക്കുന്ന റിപ്പോർട്ട്!

ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്നായ തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഗുരുതര സുരക്ഷാ വീഴ്ചയെന്ന് സംസ്ഥാന പൊലീസിന്റെ ഞെട്ടിക്കുന്ന റിപ്പോർട്ട്. ക്ഷേത്രത്തിലെ അതിവിശിഷ്ടമായ ‘വൈര നാമം’ ഉൾപ്പെടെയുള്ള അമൂല്യവസ്തുക്കൾ കാണാതായെന്ന് ആഭ്യന്തര വകുപ്പിന് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വി.ഐ.പി സ്വാധീനം ഉപയോഗിച്ച് സുരക്ഷാ പരിശോധനകൾ അട്ടിമറിക്കുന്നതാണ് ഈ വൻ ചോർച്ചയ്ക്ക് പിന്നിലെന്നാണ് എഡിജിപി എസ്. ശ്രീജിത്ത് നൽകിയ റിപ്പോർട്ടിൽ പറയുന്നത്.

ഇന്റലിജൻസ് എഡിജിപി നൽകിയ അതീവ രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാന പൊലീസ് മേധാവിക്ക് വേണ്ടി എഡിജിപി എസ്. ശ്രീജിത്താണ് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് ഈ ഞെട്ടിക്കുന്ന റിപ്പോർട്ട് നൽകിയത്. ശ്രീകോവിലിനുള്ളിലെ വജ്രാഭരണമായ ‘വൈര നാമം’ കാണാനില്ലെന്നാണ് റിപ്പോർട്ടിലെ ഏറ്റവും പ്രധാന വെളിപ്പെടുത്തൽ. ഇതിനുപുറമേ, ഭക്തർ വഴിപാടായി നൽകിയ 78 ഗ്രാം സ്വർണ്ണക്കട്ടികളും നാണയങ്ങളും കഴിഞ്ഞ മാസങ്ങളിൽ കാണാതായിട്ടുണ്ട്. അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ സ്വർണ്ണവിളക്ക് ഇതുവരെ തിരികെ എത്തിച്ചിട്ടുമില്ല.

ചെമ്പകത്തുമൂട് പ്രവേശന കവാടത്തിലെ നിർബന്ധിത സുരക്ഷാ പരിശോധനകൾ ചില ജീവനക്കാരും, സുരക്ഷാ ഉദ്യോഗസ്ഥരും, രാജകുടുംബവുമായി ബന്ധമുള്ളവരും നിരന്തരം ലംഘിക്കുന്നതായി അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. സ്വന്തം പദവിയും സ്വാധീനവും ഉപയോഗിച്ച് പരിശോധനകളില്ലാതെ അകത്തുകയറുന്ന ഇത്തരക്കാരുടെ പട്ടികയും റിപ്പോർട്ടിലുണ്ട്. ഈ ഗുരുതര സാഹചര്യം കണക്കിലെടുത്ത് കടുത്ത നിർദേശങ്ങളാണ് പൊലീസ് സർക്കാരിന് മുന്നിൽ വെച്ചിരിക്കുന്നത്.

ട്രഷററുടെ ഓഫീസിലും വാഹന ഷെഡുകളിലും നിലവിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണവും വെള്ളിയും അടിയന്തരമായി സെൻട്രലൈസ്ഡ് സ്ട്രോങ് റൂമിലേക്ക് മാറ്റണം. വഴിപാടുകൾ കൃത്യമായി രേഖപ്പെടുത്തി പ്രത്യേക ലോക്കറുകളിൽ സൂക്ഷിക്കണം. വ്യക്തികളുടെ പദവിയോ ബന്ധങ്ങളോ നോക്കാതെ എല്ലാവരെയും നിർബന്ധിത സുരക്ഷാ പരിശോധനയ്ക്ക് വിധേയരാക്കണമെന്നും റിപ്പോർട്ട് കർശനമായി ആവശ്യപ്പെടുന്നു.

spot_img

Related news

കോട്ടക്കൽ ആസ്റ്റർ മിംസിൽ സങ്കീർണ്ണ ശസ്ത്രക്രിയ; അന്യസംസ്ഥാന തൊഴിലാളിയുടെ മകന്റെ കൈപ്പത്തിയിലെ കമ്പി നീക്കം ചെയ്തു

മലപ്പുറം: വീട്ടുമുറ്റത്തെ മരത്തിൽ നിന്ന് വീണ പതിനൊന്നുകാരന്റെ കൈപ്പത്തിയിൽ തുളഞ്ഞുകയറിയ ഇരുമ്പുകമ്പി...

കനത്ത മഴയിൽ വലിയ ശബ്ദത്തോടെ കിണർ ഭൂമിയിലേക്ക് ഇടിഞ്ഞുതാഴ്ന്നു; പറവൂരിൽ ഒരു കുടുംബം കടുത്ത ആശങ്കയിൽ!

കൊച്ചി: ശക്തമായ മഴയെ തുടർന്ന് നോർത്ത് പറവൂർ മാഞ്ഞാലിയിൽ വീട്ടുമുറ്റത്തെ കിണർ...

ആശുപത്രിയിൽ ഭർത്താവിന് കാവലിരിക്കെ വിധി വില്ലനായി; ഹൃദയാഘാതത്തെ തുടർന്ന് ഭാര്യയ്ക്ക് ദാരുണാന്ത്യം!

കൊച്ചി: പെരുമ്പാവൂരിൽ ചികിത്സയിൽ കഴിയുന്ന ഭർത്താവിന് ആശുപത്രിയിൽ കൂട്ടിരിക്കെ ഭാര്യ ഹൃദയാഘാതത്തെ...

“ഒരു കപ്പ് എടുക്കട്ടേ, കപ്പ്, കപ്പേ…”! ചുവന്ന കപ്പും പത്രവുമായി പിണറായിയെ ട്രോളി രാഹുൽ മാങ്കൂട്ടത്തിൽ!

തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡിന് പിന്നാലെ രൂക്ഷ പരിഹാസവുമായി...

അറസ്റ്റ് ഇന്നുണ്ടാകില്ല, ലക്ഷ്യം രേഖകൾ മാത്രം; വീണ വിജയൻ ഉൾപ്പെടെ മൂന്ന് പേരെ ചോദ്യം ചെയ്ത് ഇഡി!

മാസപ്പടി കേസിലെ ഇഡി നടപടിയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആരുടെയും അറസ്റ്റ്...