ആശുപത്രിയിൽ ഭർത്താവിന് കാവലിരിക്കെ വിധി വില്ലനായി; ഹൃദയാഘാതത്തെ തുടർന്ന് ഭാര്യയ്ക്ക് ദാരുണാന്ത്യം!

കൊച്ചി: പെരുമ്പാവൂരിൽ ചികിത്സയിൽ കഴിയുന്ന ഭർത്താവിന് ആശുപത്രിയിൽ കൂട്ടിരിക്കെ ഭാര്യ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പാണംകുഴി മറ്റമന എമിലി ജെയിംസ് (68) ആണ് മരിച്ചത്. ഒരാഴ്‌ചയായി ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഭർത്താവ് ജയിംസ് തോമസിനൊപ്പം ആശുപത്രിയിൽ കൂട്ടിരിക്കെയാണ് എമിലിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. ഉടൻ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജയിംസ് തോമസ് ക്രാരിയേലി സെന്റ് മേരീസ് ഹൈസ്കൂളിൽ നിന്നും വിരമിച്ച അധ്യാപകനാണ്.

ഇരുവരും പാണംകുഴിയിലെ വീട്ടിനോട് ചേർന്ന് ഹോംസ്റ്റേ നടത്തി വരികയായിരുന്നു. ദിവ്യ, ബേസിൽ ജെയിംസ് എന്നിവരാണ് മക്കൾ. മരുമക്കൾ: ദീപക് (ഇടവിളായിൽ, പോത്താനിക്കാട്), ജീവ മറിയം സണ്ണി (മാടപ്പമ്പിൽ, മഴുവന്നൂർ). സംസ്കാരം വ്യാഴാഴ്ച രാവിലെ 11 മണിക്ക് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം ക്രാരിയേലി മർത്തമറിയം യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ നടക്കും.

spot_img

Related news

കോട്ടക്കൽ ആസ്റ്റർ മിംസിൽ സങ്കീർണ്ണ ശസ്ത്രക്രിയ; അന്യസംസ്ഥാന തൊഴിലാളിയുടെ മകന്റെ കൈപ്പത്തിയിലെ കമ്പി നീക്കം ചെയ്തു

മലപ്പുറം: വീട്ടുമുറ്റത്തെ മരത്തിൽ നിന്ന് വീണ പതിനൊന്നുകാരന്റെ കൈപ്പത്തിയിൽ തുളഞ്ഞുകയറിയ ഇരുമ്പുകമ്പി...

കനത്ത മഴയിൽ വലിയ ശബ്ദത്തോടെ കിണർ ഭൂമിയിലേക്ക് ഇടിഞ്ഞുതാഴ്ന്നു; പറവൂരിൽ ഒരു കുടുംബം കടുത്ത ആശങ്കയിൽ!

കൊച്ചി: ശക്തമായ മഴയെ തുടർന്ന് നോർത്ത് പറവൂർ മാഞ്ഞാലിയിൽ വീട്ടുമുറ്റത്തെ കിണർ...

“ഒരു കപ്പ് എടുക്കട്ടേ, കപ്പ്, കപ്പേ…”! ചുവന്ന കപ്പും പത്രവുമായി പിണറായിയെ ട്രോളി രാഹുൽ മാങ്കൂട്ടത്തിൽ!

തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡിന് പിന്നാലെ രൂക്ഷ പരിഹാസവുമായി...

അറസ്റ്റ് ഇന്നുണ്ടാകില്ല, ലക്ഷ്യം രേഖകൾ മാത്രം; വീണ വിജയൻ ഉൾപ്പെടെ മൂന്ന് പേരെ ചോദ്യം ചെയ്ത് ഇഡി!

മാസപ്പടി കേസിലെ ഇഡി നടപടിയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആരുടെയും അറസ്റ്റ്...

“ഒന്നും അറിഞ്ഞിട്ടില്ല, ഇഡി സഹായം തേടിയിട്ടുമില്ല”; പിണറായിയുടെ വീട്ടിലെ റെയ്ഡിൽ പ്രതികരിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല!

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലും...