കെഎസ്ആർടിസിയുടെ ജില്ലയിലെ ആസ്ഥാനം മലപ്പുറത്ത് നിന്ന് പെരിന്തൽമണ്ണയിലേക്ക് മാറുന്നു

പെരിന്തൽമണ്ണ:കെഎസ്ആർടിസിയുടെ ജില്ലയിലെ ആസ്ഥാനം മലപ്പുറത്ത് നിന്ന് പെരിന്തൽമണ്ണയിലേ ക്ക് മാറുന്നു. ജില്ലയിലെ 4 ഡിപ്പോകളും ഉൾപ്പെടുത്തി രൂപീകരിച്ച പുതിയ ക്ലസ്റ്റർ സംവിധാനം സംബന്ധിച്ച ഉത്തരവിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. മലപ്പുറത്തു നിന്ന് കെഎസ്ആർടിസിയുടെ ആസ്ഥാനം മാറ്റുന്നതിൽ പ്രതിഷേധവും ഉയർന്നിട്ടുണ്ട്.

ജില്ലാതല ഓഫിസ് രീതിയിൽ ഭേദഗതി വരുത്തിയാണ് ക്ലസ്റ്റർ സംവിധാനം ഏർപ്പെടുത്തുന്നത്. ഇതു പ്രകാരം ചുമതലകൾ ക്ലസ്റ്റർ ഓഫിസർ, അസിസ്റ്റന്റ് ക്ലസ്റ്റർ ഓഫിസർ എന്നിവർക്കാണ്. നിലവിൽ തിരുവനന്തപുരം അടക്കം 5 ജില്ലകൾ ഈ രീതിയിലേക്ക് മാറിയിട്ടുണ്ട്. മറ്റ് 9 ജില്ലകളിലും ഇതേ സംവിധാനം ഏർപ്പെടുത്തുന്നതായി കാണിച്ച് 17ന് ആണ് ഉത്തരവ് ഇറക്കിയത്. ഇവയിൽ മലപ്പുറം, ഇടുക്കി ഒഴികെയുള്ള 7 ജില്ലകളിലും ജില്ലാ ആസ്ഥാനങ്ങൾ തന്നെയാണ് ക്ലസ്റ്റർ ആസ്ഥാനം. ഇടുക്കിയിൽ തൊടുപുഴയാണ് ക്ലസ്റ്റർ ആസ്ഥാനം.

അതേ സമയം പെരിന്തൽമണ്ണയിലെ ക്ലസ്റ്റർ ഓഫിസറായി മലപ്പുറം ജില്ലാ ട്രാൻസ്പോർട് ഓഫിസർ വി.എം. അബ്ദു നാസറിനെയാണ് നിയമിച്ചിട്ടുള്ളത്. അസിസ്റ്റന്റ് ക്ലസ്റ്റർ ഓഫിസർ പൊന്നാനി എടിഒ വി.ഷാജിയാണ്.

നിലമ്പൂർ ഡിപ്പോയിലെ നിലവിലെ എടിയെ എറണാകുളത്തേക്ക് അസിസ്റ്റന്റ് ക്ലസ്റ്റർ ഓഫിസറായും നിയോഗിച്ചിട്ടുണ്ട്. ജില്ലയിൽ ക്ലസ്റ്റർ സംവിധാനം എന്നു മുതൽ നടപ്പാക്കുമെന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. അതു വരെ ഡിപ്പോകളുടെ ഓപ്പറേഷൻ പ്രവർത്തനങ്ങളുടെ മേൽ നോട്ടം ക്ലസ്റ്റർ ഓഫിസറും അഡ്മിനിസ്ട്രേഷൻ, അക്കൗണ്ട് ചുമതലകളും സർവീസ് ഓപറേഷൻ സഹായവും അസിസ്റ്റന്റ് ക്ലസ്റ്റർ ഓഫിസർക്കും ആയിരിക്കും.

spot_img

Related news

ഉപഭോക്താവിന് വിജയം: ഐഫോൺ തകരാർ പരിഹരിക്കാത്തതിൽ ഒന്നേകാൽ ലക്ഷത്തോളം രൂപ പിഴ വിധിച്ച് ഉപഭോക്തൃ കമീഷൻ

മലപ്പുറം: പുതുതായി വാങ്ങിയ മൊബൈല്‍ ഫോണ്‍ തകരാര്‍ പരിഹരിക്കാന്‍ വിസമ്മതിച്ച ഐഫോണ്‍ കമ്പനി...

പെരിന്തൽമണ്ണയിലേക്ക് മാറുമെന്നത് ഊഹാപോഹം മാത്രം; തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കാൻ കെ.ടി ജലീൽ

മലപ്പുറം: നിയമസഭാ തെരെഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ആവര്‍ത്തിച്ച് കെ.ടി ജലീല്‍ എംഎല്‍എ. നിയമസഭ...

1000 രൂപയെച്ചൊല്ലിയുള്ള തർക്കം വധശ്രമത്തിൽ കലാശിച്ചു; നിലമ്പൂരിൽ യുവാക്കൾ പൊലീസ് പിടിയിൽ

നിലമ്പൂർ: കോടതിപ്പടി പാട്ടുത്സവ് നഗരിയിൽ 1000 രൂപയുടെ ഇടപാടിനെ ചൊല്ലിയുള്ള തർക്കം...

പൊള്ളുന്ന വില: മലപ്പുറത്ത് കോഴിയിറച്ചി വില 270 കടന്നു; റമദാനിൽ റെക്കോർഡ് വിലയാകുമെന്ന് ആശങ്ക

മ​ല​പ്പു​റം: വി​പ​ണി​യി​ൽ കോഴിയിറച്ചി വില കുതിച്ചുയരുന്നു. നിലവിൽ 240 മുതൽ 270...

ഭാരതപ്പുഴയിൽ മഹാമാഘ മഹോത്സവം: 47 അടി ഉയരത്തിൽ കൊടിയേറി, ഇനി ഭക്തിസാന്ദ്രമായ നാളുകൾ

തിരുനാവായ: ഇന്നു രാവിലെ 12-ഓടെ കൊടി ഉയർന്നതോടെ നിളയിൽ കേരള കുംഭമേള...