തിരൂര്‍: കെ.പി.എസ്.ടി.എ തിരൂര്‍ വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി തിരൂര്‍ വിദ്യാഭ്യാസ ജില്ലയിലെ പൊതുവിദ്യാലയങ്ങളിലെ അധ്യാപകര്‍ക്കായി ‘സര്‍ഗോത്സവം’ സംഘടിപ്പിക്കുന്നു. കഥ, കവിത, ഉപന്യാസം, ചിത്രരചന, കവിതാലാപനം എന്നീ ഇനങ്ങളിലാണ് മത്സരം.
കാലിക പ്രാധാന്യമുള്ള വിഷയങ്ങളിലൂന്നിയുള്ള കഥകളും കവിതകളുമാണ് പരിഗണിക്കുക. കഥ മൂന്നു പുറത്തില്‍ കവിയരുത്. കവിത 20 വരി മുതല്‍ 30 വരി വരെയാകാം.
ഉപന്യാസം അഞ്ച് പുറത്തില്‍ കവിയരുത്. ‘ജനാധിപത്യ, മതേതര ഇന്ത്യ നേരിടുന്ന വെല്ലുവിളികളും പരിഹാരങ്ങളും’ എന്നതാണ് ഉപന്യാസ വിഷയം. സൃഷ്ടികള്‍ എഴുതിയോ ടൈപ്പ് ചെയ്‌തോ അയക്കാം. കെ.പി.എസ്.ടി.എ ഉപജില്ലാ കമ്മിറ്റികള്‍ മുഖേന നേരിട്ടോ [email protected] എന്ന
ഇമെയില്‍ മുഖേനയോ അയക്കാം.
രചനകള്‍ക്കൊപ്പം രചയിതാവിന്റെ പേരും വിലാസവും ഫോണ്‍ നമ്പറും ഉള്‍പ്പെടുന്ന ലഘുകുറിപ്പ് പ്രത്യേകം നല്‍കണം.
സൃഷ്ടികള്‍ ജൂലൈ 25നകം ലഭിച്ചിരിക്കണം. വിജയികള്‍ക്കുള്ള ഉപഹാരങ്ങള്‍ ആഗസ്റ്റ് 15 ന് നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.
കവിതാലാപനം 5 മിനിട്ടില്‍ കൂടാത്ത വീഡിയോ എഡിറ്റിങ് ഇല്ലാതെ 9249888007 എന്ന വാട്‌സാപ്പ് നമ്പറില്‍ അയക്കണം. ‘കോവിഡാനന്തരം’ എന്നതാണ് ചിത്രരചനയുടെ വിഷയം. എ3 സൈസിലുള്ള കട്ടിയുള്ള വെള്ള പേപ്പറില്‍ വാട്ടര്‍ കളര്‍ ഉപയോഗിച്ച് വരച്ചതായിരിക്കണം. രചനകള്‍ നേരിട്ടോ തപാലിലോ എത്തിക്കണം. ഫോണ്‍: 9249888007, 98955 20618.