വിദ്യാലയങ്ങളിലേക്ക് പുസ്തകം സമർപ്പിച്ച് കെ.പി.എസ്.ടി.എ ഗാന്ധിസ്മൃതി

തിരുന്നാവായ: കെ.പി.എസ്.ടി.എ തിരൂർ വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച് എല്ലാ വിദ്യാലയ ലൈബ്രറികളിലേക്കും ഗാന്ധിജിയുടെ ആത്മകഥ സമർപ്പിച്ചു. തിരുന്നാവായ ഗാന്ധി സ്മൃതി മണ്ഡപത്തിനു മുന്നിൽ നടന്ന ചടങ്ങിൽ പ്രമുഖ ഗാന്ധിയനും മുൻ എം.പിയുമായ സി ഹരിദാസ് കെ.പി.എസ്.ടി.എ സംസ്ഥാന അസോസിയേറ്റ് ജനറൽ സെക്രട്ടറിയും തിരൂർ ജി.എം.യു.പി സ്കൂൾ പ്രധാനാധ്യാപകനുമായ കെ.എൽ ഷാജു മാസ്റ്റർക്ക് പുസ്തകം കൈമാറി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് ബെന്നി തോമസ് അധ്യക്ഷനായി.

കെ.എൽ ഷാജു മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡൻ്റ് സി.പി മോഹനൻ, തിരുന്നാവായ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് മുളക്കൽ മുഹമ്മദലി, സിബി തോമസ് , പി സുരേന്ദ്രൻ, രഞ്ജിത്ത് അടാട്ട് ,മനോജ്, CS കൃഷ്ണദാസ്, ദീപ ചമ്ര ട്ടം പ്രസംഗിച്ചു. വിദ്യാഭ്യാസ ജില്ല സെക്രട്ടറി പി രാമകൃഷ്ണൻ സ്വാഗതവും ട്രഷറർ പി.ജി സജീവ് നന്ദിയും പറഞ്ഞു. റോബിൻ അബ്രഹാം, പ്രമോദ് എടപ്പാൾ, സെബീർ നെല്ലിയാലിൽ പ്രശാന്തിനി , മിസ്രിയ പാഴൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി

തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എടപ്പാൾ, പൊന്നാനി, കുറ്റിപ്പുറം, തിരൂർ ഉപജില്ലകളിലെ മുഴുവൻ യൂണിറ്റുകളിലും വിദ്യാലയ ലൈബ്രറികളിലേക്ക് ഗാന്ധിജിയുടെ ആത്മകഥാ പുസ്തകം സമർപ്പിച്ചു.

spot_img

Related news

കരിപ്പൂരില്‍നിന്ന് പുറപ്പെട്ട 3 വിമാനങ്ങള്‍ക്കും ബാംബ് ഭീഷണി

കരിപ്പൂര്‍: കരിപ്പൂരില്‍ മൂന്ന് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി. രണ്ട് എയര്‍ ഇന്ത്യാ...

മൈനോറിറ്റി ചാരിറ്റബിൾ ട്രസ്റ്റും വളാഞ്ചേരി നടക്കാവിൽ ഹോസ്പിറ്റലും നടത്തുന്ന മെഗാ സർജറി ക്യാമ്പിന്റെ ടോക്കൺ വിതരണം ചെയ്തു

ശൈഖുനാ അത്തിപ്പറ്റ ഉസ്താദിൻറെ പേരിൽ വളാഞ്ചേരിയിൽ പ്രവർത്തിക്കുന്ന മൈനോറിറ്റി ചാരിറ്റബിൾ ട്രസ്റ്റും...

എടപ്പാൾ ഹോസ്പിറ്റലിലെ കുട്ടികളുടെ ഡോക്ടർ റിയാസ് പി കെ അന്തരിച്ചു

എടപ്പാൾ ഹോസ്പിറ്റലിലെ കുട്ടികളുടെ ഡോക്ടർ റിയാസ് പി കെ അന്തരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്ന്...

പമ്പിങ് സബ്‌സിഡി പ്രശ്‌നം : നിയമനടപടികളുമായി കർഷക കോൺഗ്രസ്

പൊന്നാനി: എടപ്പാൾ പമ്പിങ് സബ്‌സിഡി നഷ്ടപ്പെടുത്തിയതിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നിയമനടപടിക്കൊരുങ്ങി...