സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ഫൈനലില്‍ കേരളം നാളെ ബംഗാളിനെ നേരിടും.

മഞ്ചേരി: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ഫൈനലില്‍ കേരളം നാളെ ബംഗാളിനെ നേരിടും. രാത്രി എട്ടുമണിക്ക് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ ആണ് മത്സരം. സ്വന്തം മണ്ണില്‍ ഏഴാം കിരീടം കൊതിക്കുന്ന കേരളവും മുപ്പത്തി മൂന്നാം തവണയും കിരീടത്തില്‍ മുത്തമിടാന്‍ തയ്യാറെടുക്കുന്ന ബംഗാളും. കണക്കുകള്‍ക്ക് ഇടമില്ലാത്ത കലാശ പോരില്‍ ഫലം അപ്രവചനീയം.

ജസിന്റെ മായാജാലത്തില്‍ കര്‍ണാടകയെ തകര്‍ത്താണ് കേരളം ഫൈനലില്‍ എത്തിയത്. മണിപ്പൂരിന് മണി കെട്ടിയാണ് ബംഗാളിന്റെ വരവ്. ഗോള്‍ അടിച്ചു കൂട്ടിയവരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ആണ് കേരളം. ടൂര്‍ണമെന്റിലെ തന്നെ മികച്ച മധ്യനിരയാണ് കേരളത്തിന്റേത്. എന്നാല്‍ സെമിയില്‍ മൂന്ന് ഗോളുകള്‍ വഴങ്ങിയത് തിരിച്ചടിയാണ്. വ്യത്യസ്ത താരങ്ങള്‍ ഗോള്‍ നേടുന്നതാണ് ബംഗാളിന്റെ കരുത്ത്. കായികക്ഷമതയിലും കേരളത്തിന് ഒത്ത എതിരാളികളാണ് ബംഗാള്‍. ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ജസിന്റെയും നൗഫലിന്റെയും ഗോളില്‍ കേരളം ജയിച്ചിരുന്നു.
എന്നാല്‍ 85 മിനിറ്റ് വരെ ഗോള്‍ വഴങ്ങാതെ ഇരുന്നത് ബംഗാളിലും പ്രതീക്ഷ നല്‍കുന്നു. സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പില്‍ കേരളവും ബംഗാളും നേര്‍ക്കുനേര്‍ വരുന്നത് ഇത് നാലാം തവണയാണ്. 1989,1994 വര്‍ഷങ്ങളിലെ ഫൈനലില്‍ ബംഗാളിനായിരുന്നു വിജയം. അവസാനമായി കേരളവും ബംഗാളും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ കേരളത്തിന് ആയിരുന്നു വിജയം. 2018 ലെ സന്തോഷ് ട്രോഫി ഫൈനലില്‍ സ്വന്തം മൈതാനത്ത് വെച്ച് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ് കേരളം കിരീടം ചൂടിയത്.

ആദ്യ മത്സരത്തില്‍ ആതിഥേയാരോട് രണ്ട് ഗോളിന് തോറ്റെങ്കിലും പിന്നീടുള്ള മത്സരങ്ങളിലൂടെ പ്രതിരോധത്തിലും മുന്നേറ്റത്തിലും ഒരുപോലെ തിരിച്ചു വന്ന ബംഗാള്‍ കേരളത്തിന് ഫൈനലില്‍ ശക്തമായ എതിരാളികളാവും. സന്തോഷ് ട്രോഫി ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ ബംഗാളും ടൂര്‍ണമെന്റില്‍ മികച്ച ആരാധക പിന്തുണയോടെ മുന്നേറുന്ന കേരളവും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ പോരാട്ടം കനക്കും. തീ പാറിക്കാന്‍ ഗ്യാലറിയും തിങ്ങിനിറയുമെന്നുറപ്പാണ്.

spot_img

Related news

തദ്ദേശ തെരഞ്ഞെടുപ്പ്: കരട് വോട്ടര്‍പ്പട്ടിക ഈ മാസം 20 ന് ശേഷം

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന്റെ കരട് വോട്ടര്‍പ്പട്ടിക ഈ മാസം 20നു ശേഷം പ്രസിദ്ധീകരിക്കും. തദ്ദേശ...

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യസ്ഥിതിയിൽ മാറ്റമില്ല; അതീവ ഗുരുതരമായി തുടരുന്നു

മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. അച്യുതാനന്ദന്റെ...

നാളെ ദേശീയ പണിമുടക്ക്

തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ നാളെ ദേശീയ പണിമുടക്ക്. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി...

കാറ്റും ഒറ്റപ്പെട്ട ശക്തമായ മഴയും; സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ...

ചർച്ച പരാജയം; സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം; അനിശ്ചിതകാല ‌പണിമുടക്ക് 22 മുതൽ

സംസ്ഥാനത്ത് നാളെ സൂചന ബസ് സമരം. സ്വകാര്യ ബസുടമകളുമായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍...