മറവിരോഗം ബാധിച്ച ഭര്‍ത്തവിനെ ഭാര്യയില്‍ നിന്ന് അകറ്റരുതെന്ന് കേരളാ ഹൈക്കോടതി; മകന്റെ ഹര്‍ജി തള്ളി

മറവിരോഗം ബാധിച്ച വയോധികന് 80 വയസുകാരിയായ ഭാര്യയുമായി ഒന്നിച്ചു താമസിക്കാമെന്ന് കോടതി വിധിച്ചു. ഒരു മുതിര്‍ന്ന പൗരന് ഭാര്യയുടെ സംരക്ഷണവും സാമീപ്യവും ലഭിക്കാന്‍ അവകാശമുണ്ടെന്നും കോടതി നിരീക്ഷിച്ചു. 92 കാരനായ തന്റെ ഭര്‍ത്താവിനെ മകന്‍ വീട്ടില്‍ തടഞ്ഞു വെച്ചിരിക്കുകയാണെന്നു ചൂണ്ടിക്കാട്ടി ഭാര്യ നല്‍കിയ റിട്ട് ഹര്‍ജി പരി?ഗണിക്കുകയായിരുന്നു കോടതി.

92കാരനെ നെയ്യാറ്റിന്‍കരയിലെ കുടുംബവീട്ടില്‍ കൊണ്ടുപോയി ഭാര്യയ്‌ക്കൊപ്പം താമസിപ്പിക്കണമെന്ന മെയിന്റനന്‍സ് അപ്പലേറ്റ് െ്രെടബ്യൂണലിന്റെ ഉത്തരവ് ചോദ്യം ചെയ്ത് മകന്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയും കോടതി തള്ളി. പ്രായമായതിനാലും പലവിധ അസുഖങ്ങളാല്‍ ബുദ്ധിമുട്ടുന്നതിനാലും അച്ഛനെ പരിപാലിക്കാന്‍ അമ്മയ്ക്ക് കഴിയില്ലെന്ന് പറഞ്ഞ് മകന്‍ ഈ വിധിയെ ചോദ്യം ചെയ്തിരുന്നു. അയല്‍വാസികളുടെ ചില ഭീഷണികള്‍ മൂലവും നെയ്യാറ്റിന്‍കരയിലെ കുടുംബ വീട്ടില്‍ താമസിക്കാന്‍ കഴിയില്ലെന്ന് മകന്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍, തന്റെ ഭര്‍ത്താവ് കുടുംബ വീട്ടില്‍ തന്റെ ഒപ്പം ആയിരിക്കുമ്പോഴാണ് ഏറ്റവും സന്തോഷവാനായിരിക്കുന്നത് എന്നും ഒരു നിര്‍ധനനെ പോലെ മകന്റെ വീട്ടില്‍ അദ്ദേഹം താമസിക്കുകയാണെന്നും ഭാര്യ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാരന്റെയും പ്രതികളുടെയും വാദം കേട്ട ജഡ്ജി, വിധി പുറപ്പെടുവിക്കുന്നതിന് മുമ്പ് ജില്ലാ സാമൂഹ്യനീതി ഓഫീസറും സംസ്ഥാന പോലീസ് ഡയറക്ടര്‍ ജനറലും സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളും പരിശോധിച്ചിരുന്നു.

‘ഡിമെന്‍ഷ്യ ബാധിച്ചാലും ഓര്‍മകള്‍ മങ്ങിയാലും മുതിര്‍ന്ന പൗരന്‍ തന്റെ ഭാര്യയില്‍ ആശ്വാസം കണ്ടെത്തുന്നു. സാമൂഹിക നീതി ഓഫീസര്‍ തന്റെ റിപ്പോര്‍ട്ടില്‍ പറയുന്നതുപോലെ, അവര്‍ നല്ല ചില നിമിഷങ്ങള്‍ ഒരുമിച്ച് പങ്കിട്ടവരാണ്. എന്ത് ന്യായീകരണം പറഞ്ഞാലും അദ്ദേഹത്തിന് ഇത് നിഷേധിക്കാന്‍ പാടില്ല’, കോടതി പറഞ്ഞു. ഭാര്യയുടെയും ഭര്‍ത്താവിന്റെയും അവകാശങ്ങള്‍ മകന് നിഷേധിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. അമ്മയ്ക്ക് സമ്മതമാണെങ്കില്‍ മകനും കുടുംബ വീട്ടില്‍ താമസിക്കാമെന്നും തറവാട് സന്ദര്‍ശിക്കാമെന്നും കോടതി വിധിച്ചു.

spot_img

Related news

ആശങ്കയായി പേവിഷ മരണങ്ങള്‍; അഞ്ച് മാസത്തിനിടെ പേവിഷബാധ സ്ഥിരീകരിച്ച 19 പേര്‍ മരിച്ചു

സംസ്ഥാനത്ത് ആശങ്കയായി പേവിഷബാധ മരണങ്ങള്‍. ഈ മാസം 2 പേര്‍ പേ...

’39 വർഷം മുമ്പ് താൻ ഒരാളെ കൊന്നു’; വേങ്ങര പൊലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം, പ്രതി മുഹമ്മദലി റിമാൻഡിൽ

39 വര്‍ഷം മുന്‍പ് താന്‍ കൊലപാതകം നടത്തിയെന്ന പ്രതിയുടെ കുറ്റസമ്മതത്തില്‍ അന്വേഷണം...