തിരുവനന്തപുരം: മുന്‍ ആരോഗ്യമന്ത്രി കെ കെ ഷൈലജയ്ക്ക് 2022ലെ രമണ്‍ മഗ്‌സസെ പുരസ്‌കാരം ലഭിക്കാനുള്ള അവസരം നിഷേധിച്ച് സിപിഐഎം. സിപിഐഎം തങ്ങളുടെ ചരിത്ര മണ്ടത്തരം ആവര്‍ത്തിച്ചു എന്ന് വിശേഷണത്തോടെ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.നിപ, കൊവിഡ് കാലത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് അവാര്‍ഡ് കമ്മിറ്റി 64ാമത് പുരസ്‌കാരം മുന്‍ ആരോഗ്യമന്ത്രിക്ക് നല്‍കാന്‍ തീരുമാനിച്ചത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ ആരോഗ്യ മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആഗോളതലത്തില്‍ പ്രശംസ ലഭിച്ചിരുന്നു. രണ്ട് പതിറ്റാണ്ട് മുമ്പ് ജ്യോതിബസുവിന് പ്രധാനമന്ത്രി പദം നിരസിച്ചതിനെ ചരിത്രപരമായ മണ്ടത്തരമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തിയിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.