ഹിറ്റുകളുടെ തമ്പുരാന്‍; സംവിധായകൻ സിദ്ദിഖ് വിടപറഞ്ഞിട്ട് ഇന്നേക്ക് രണ്ട് വര്‍ഷം

താരതമ്യങ്ങളില്ലാത്ത സംവിധായകന്‍ സിദ്ദിഖ് വിടപറഞ്ഞിട്ട് രണ്ട് വര്‍ഷങ്ങള്‍. ചെയ്ത സിനിമകള്‍ ഭൂരിഭാഗവും ഹിറ്റാക്കിയ അപൂര്‍വ സംവിധായകനാണ് സിദ്ധിഖ്. മലയാളികള്‍ക്ക് ഹൃദിസ്ഥമാണ് സിദ്ദിഖിന്റെ ഫിലിമോഗ്രഫി. റാം ജി റാവു സ്പീക്കിങ്ങും ഇന്‍ ഹരിഹര്‍ നഗറും ഗോഡ്ഫാദറും വിയറ്റ്‌നാം കോളനിയും കാണാത്ത മലയാളികളുണ്ടാകില്ല. സിദ്ദിഖ്-ലാല്‍ മലയാളത്തിന്റെ ഹിറ്റ് കോമ്പിനേഷനാണ്. 1989ല്‍ റാം ജി റാവു സ്പീക്കിങ്ങില്‍ ആരംഭിച്ച കൂട്ടുകെട്ട് 1994ല്‍ കാബൂളിവാലയിലാണ് അവസാനിക്കുന്നത്. ശേഷം ഫ്രണ്ട്‌സും, ഹിറ്റ്‌ലറും, ക്രോണിക് ബാച്ചിലറുമുള്‍പ്പെടെ നിരവധി സിനിമകള്‍ സിദ്ദിഖ് ഒറ്റയ്ക്ക് ചെയ്തു.

സിദ്ദിഖ് സിനിമകള്‍ കഥാപാത്രനിബിഢമായിരുന്നു. അഞ്ച് സഹോദരിമാരുടെ ഏക സഹോദരനാണ് ഹിറ്റ്‌ലര്‍ മാധവന്‍കുട്ടി. വിയറ്റനാം കോളനിയില്‍ ഒരുഗ്രാമം മുഴുവനുമുണ്ട്. സിദ്ദിഖ് സ്‌ക്രിപ്റ്റില്‍ സംഭവിച്ച ഹിറ്റാണ് അയാള്‍ കഥയെഴുതുകയാണ് എന്ന സിനിമ. മലയാള സിനിമയില്‍ ഉദാഹരിക്കാന്‍ മറ്റൊരു സാഗര്‍ കോട്ടപ്പുറവും അയാളുടെ എഴുത്തുജീവിതവുമുണ്ടോ? സിദ്ദിഖ് സിനിമകളിലെ ഡയലോഗുകളില്ലാതെ നമ്മുടെ ഒരുദിവസം കടന്നുപോകുന്നില്ല.

ബോഡിഗാര്‍ഡ് ആണ് ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ട മറ്റൊരു സിദ്ദിഖ് സിനിമ. ഹിന്ദിയിലേക്കും തമിഴിലേക്കും സിനിമ മൊഴിമാറ്റം ചെയ്തു. 2020ല്‍ ഇറങ്ങിയ ബിഗ് ബ്രദര്‍ ആണ് അവസാന ചിത്രം. ഒരു സമ്പൂര്‍ണ ഹിറ്റ് കമേഴ്‌സ്യല്‍ ഫോര്‍മുല അവതരിപ്പിച്ച സംവിധായകനാണ് സിദ്ദിഖ്. തിയേറ്ററുകളെ ചിരിക്കൊട്ടകയാക്കാന്‍ കെല്‍പ്പുള്ള സിനിമകള്‍ ഇനിയും പ്രതീക്ഷിച്ച പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടാണ് 2023 ഓഗസ്റ്റ് എട്ടിന് സിദ്ദിഖിന്റെ മരണവാര്‍ത്ത വരുന്നത്. എഴുതിയ നര്‍മ്മങ്ങളിലൂടെയും കഥാപാത്രങ്ങളിലൂടെയും സിനിമാസ്വാദകരുടെ മനസില്‍ സിദ്ദിഖ് അവശേഷിക്കും.

spot_img

Related news

സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപകമാകുന്നു; കൂടുതൽ മലപ്പുറം ജില്ലയിൽ  

സംസ്ഥാനത്ത് കഴിഞ്ഞ ദിവസം വിവിധ ജില്ലകളിലായി ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 49 പേര്‍ക്ക്....

ലഹരി പരിശോധനക്കിടെ പൊലീസിനെ മർദിച്ച കേസിൽ പി.കെ ഫിറോസിന്റെ സഹോദരൻ ബുജൈറിന് ജാമ്യമില്ല

ലഹരി പരിശോധനക്കിടെ പൊലീസിനെ മർദിച്ച കേസിൽ പി.കെ ഫിറോസിന്റെ സഹോദരൻ ബുജൈറിന്...

ഒളിവിൽ കഴിയുന്ന വേടന് വേണ്ടിയുള്ള പരിശോധന ശക്തം; കേരളത്തിന്‌ പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

ബലാത്സം​ഗ കേസിൽ വേടന് വേണ്ടി പരിശോധന ശക്തം. കേരളത്തിന്‌ പുറത്തേക്കും അന്വേഷണം...

വീണ്ടും റെക്കോര്‍ഡിട്ടു; സ്വര്‍ണത്തിന് പൊള്ളും വില

സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയര്‍ന്നു. പവന് ഒറ്റയടിക്ക് 560 രൂപ വര്‍ധിച്ചു. ഇതോടെ...

തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടർപട്ടിക പുതുക്കുന്നതിനുള്ള തീയതി നീട്ടി

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള അവസാന തിയ്യതി നീട്ടി....