കോട്ടക്കല്‍ നഗരസഭ ഹെല്‍ത്ത് വിഭാഗം നഗരസഭാ പരിധിയിലുള്ള ഹോട്ടലുകള്‍, ബേക്കറികള്‍, കൂള്‍ബാറുകള്‍, മാര്‍ക്കറ്റ് തുടങ്ങിയ 22 ഓളം സ്ഥാപനങ്ങളില്‍ നഗരസഭ ക്ലീന്‍ സിറ്റി മാനേജേര്‍ സക്കീര്‍ ഹുസൈന്‍ വി.പിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തുകയും ഹോട്ടലുകളില്‍ നിന്ന് ഭക്ഷ്യയോഗ്യമല്ലാത്തതും, പഴകിയതുമായ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. മറ്റു സ്ഥാപനങ്ങളില്‍ നിന്ന് നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകളും ഒറ്റത്തവണ ഉപയോഗിക്കുന്ന പേപ്പര്‍ കപ്പ്, പേപ്പര്‍ പ്ലേറ്റ് എന്നിവ പിടിച്ചെടുത്തു. 22 ഓളം സ്ഥാപനങ്ങളില്‍ പരിശോധിക്കുകയും അതില്‍ 11 ഓളം സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. കൃഷ്ണ ഹോട്ടല്‍ എ.ആര്‍.എസ് കൂള്‍ബാര്‍, ഹോട്ടല്‍ വെങ്കിടേശ്വര, ജ്യൂസി ഡേ, ആയ്യൂര്‍വേദ കോളേജ് കാന്റീന്‍, ആലിക്കുട്ടീസ് ഹോസ്പിറ്റല്‍ കാന്റീന്‍, റിസിക് ഹോട്ടല്‍ എന്നീ സ്ഥാപനങ്ങളില്‍ നിന്നാണ് ഭക്ഷ്യ യോഗ്യമല്ലാത്ത സാധനങ്ങള്‍ പിടിച്ചെടുത്തിട്ടുള്ളത്. ബേക്കേഴ്‌സ് ഗോഡൗണ്‍ എന്ന സ്ഥാപനത്തില്‍ നിന്നും നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ പിടികൂടി. തുടര്‍ന്നുള്ള ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് ക്ലീന്‍ സിറ്റി മാനേജേര്‍ അറിയിച്ചു