സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപകമാകുന്നു; കൂടുതൽ മലപ്പുറം ജില്ലയിൽ  

സംസ്ഥാനത്ത് കഴിഞ്ഞ ദിവസം വിവിധ ജില്ലകളിലായി ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 49 പേര്‍ക്ക്. പാലക്കാട് 12, തിരുവനന്തപുരം 8, എറണാകുളം മലപ്പുറം 6, കണ്ണൂര്‍ പത്തനംതിട്ട 4 എന്നിങ്ങനെയാണ് കണക്കുകള്‍. എന്നാല്‍ ചികിത്സ തേടിയതില്‍ 110 പേര്‍ക്ക് ഡെങ്കിപ്പനി സംശയമുണ്ട്.

അതേസമയം സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപകമാകുന്നു. ഡെങ്കിപ്പനിക്ക് പുറമെ എലിപ്പനിയും ചിക്കന്‍പോക്‌സും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം 11013 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. എന്നാല്‍ മലപ്പുറം ജില്ലയിലാണ് പനിബാധിതര്‍ കൂടുതല്‍. 2337 പേരാണ് ജില്ലയില്‍ പനി ബാധിച്ച് ചികിത്സ തേടിയത്. പാലക്കാട് കോഴിക്കോടും ആയിരത്തിനു മുകളില്‍ പ്രതിദിന പനിബാധിതരുണ്ട്.

സംസ്ഥാനത്ത് 23 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. തൃശൂര്‍ 6, തിരുവനന്തപുരം 5, കോട്ടയം 4, പത്തനംതിട്ട–എറണാകുളം 2, കൊല്ലം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഓരോരുത്തര്‍ക്ക് വിധവും എലിപ്പനി സ്ഥിരീകരിച്ചു. ചികിത്സ തേടിയതില്‍ 20 പേര്‍ക്ക് എലിപ്പനി എന്ന് സംശയിക്കുന്നു. 81 പേര്‍ക്ക് ചിക്കന്‍പോക്‌സും 19 പേര്‍ക്ക് മുണ്ടിനീരും നാല് മലേറിയ കേസുകളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

spot_img

Related news

ലഹരി പരിശോധനക്കിടെ പൊലീസിനെ മർദിച്ച കേസിൽ പി.കെ ഫിറോസിന്റെ സഹോദരൻ ബുജൈറിന് ജാമ്യമില്ല

ലഹരി പരിശോധനക്കിടെ പൊലീസിനെ മർദിച്ച കേസിൽ പി.കെ ഫിറോസിന്റെ സഹോദരൻ ബുജൈറിന്...

ഒളിവിൽ കഴിയുന്ന വേടന് വേണ്ടിയുള്ള പരിശോധന ശക്തം; കേരളത്തിന്‌ പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

ബലാത്സം​ഗ കേസിൽ വേടന് വേണ്ടി പരിശോധന ശക്തം. കേരളത്തിന്‌ പുറത്തേക്കും അന്വേഷണം...

വീണ്ടും റെക്കോര്‍ഡിട്ടു; സ്വര്‍ണത്തിന് പൊള്ളും വില

സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയര്‍ന്നു. പവന് ഒറ്റയടിക്ക് 560 രൂപ വര്‍ധിച്ചു. ഇതോടെ...

ഹിറ്റുകളുടെ തമ്പുരാന്‍; സംവിധായകൻ സിദ്ദിഖ് വിടപറഞ്ഞിട്ട് ഇന്നേക്ക് രണ്ട് വര്‍ഷം

താരതമ്യങ്ങളില്ലാത്ത സംവിധായകന്‍ സിദ്ദിഖ് വിടപറഞ്ഞിട്ട് രണ്ട് വര്‍ഷങ്ങള്‍. ചെയ്ത സിനിമകള്‍ ഭൂരിഭാഗവും...

തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടർപട്ടിക പുതുക്കുന്നതിനുള്ള തീയതി നീട്ടി

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള അവസാന തിയ്യതി നീട്ടി....