ഡെലിവറി ചാര്‍ജ് വെട്ടിക്കുറച്ച നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ‘സ്വിഗി ഫുഡ്’ ഡെലിവറി തൊഴിലാളികളുടെ അനിശ്ചിതകാല സമരം

സംസ്ഥാനത്ത് സ്വിഗി ഫുഡ് ഡെലിവറി തൊഴിലാളികളുടെ അനിശ്ചിതകാല സമരം ആരംഭിച്ചു. ഡെലിവറി ചാര്‍ജ് വെട്ടിക്കുറച്ച നടപടിയില്‍ പ്രതിഷേധിച്ചാണ് സമരം. സമരത്തിന് ഐക്യദാര്‍ഢ്യവുമായി സൊമാറ്റോ ഫുഡ് ഡെലിവെറി തൊഴിലാളികളും 24 മണിക്കൂര്‍ പണിമുടക്കുന്നുണ്ട്. സ്വിഗ്ഗി ഫുഡ് ഡെലിവറി തൊഴിലാളികളുടെ അനിശ്ചിതകാല സമരം സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിലാണ്.

തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ സമരം ആരംഭിച്ചത്. തൊഴിലാളി വിരുദ്ധമായ പുതിയ പേ ഔട്ട് ചാര്‍ട്ട് പിന്‍വലിക്കുക, സ്വിഗ്ഗി തൊഴിലാളികളോടുള്ള ചൂഷണം അവസാനിപ്പിക്കുക തുടങ്ങി 15 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്ന് തൊഴിലാളികള്‍.

കൊല്ലം, പത്തനംതിട്ട, തൃശ്ശൂര്‍ ജില്ലകളിലേക്കും ഉടന്‍ സമരം വ്യാപിപ്പിക്കും. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ സംസ്ഥാനവ്യാപക സമരത്തിലേക്ക് കടക്കാനും ആലോചനയുണ്ട്.

spot_img

Related news

റെക്കോര്‍ഡിനരികില്‍ സ്വര്‍ണവില; പവന് 480 രൂപ വര്‍ദ്ധിച്ച് 59,600 രൂപയായി

കൊച്ചി: റെക്കോര്‍ഡിനരികില്‍ സ്വര്‍ണവില. ഗ്രാമിന് ഇന്ന് 60 രൂപയാണ് വര്‍ദ്ധിച്ചത്. 7,450...

സമാധി വിവാദത്തിലും ‘സബ്കലക്ടറെ’ തിരഞ്ഞ് സൈബര്‍ ലോകം

തിരുവനന്തപുരം: തിരുവനന്തപുരം സബ് കലക്ടറാണ് ഒരൊറ്റ വാര്‍ത്ത കൊണ്ട് സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്....

വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കം പൊട്ടിച്ചു; കൈക്കുഞ്ഞ് ഗുരുതരാവസ്ഥയില്‍

കണ്ണൂര്‍: വിവാഹ ആഘോഷത്തിനിടെ ഉഗ്രശേഷിയുള്ള പടക്കം പൊട്ടിച്ച ശബ്ദം കേട്ട് കുഞ്ഞിന്...

കറുത്ത നിറമായതിനാല്‍ വെയില്‍ കൊള്ളരുതെന്ന പരിഹാസം; ഷഹാന ഭര്‍തൃഗൃഹത്തില്‍ നേരിട്ടത് കടുത്ത മാനസിക പീഡനം

കൊണ്ടോട്ടിയില്‍ ജീവനൊടുക്കിയ നവവധു ഷഹാന മുംതാസ് ഭര്‍തൃഗൃഹത്തില്‍ നിന്ന് നേരിട്ടത് കടുത്ത...

കാട്ടാന ആക്രമണം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറം മൂത്തേടത്ത് കാട്ടാന ആക്രമണം ഒരു സ്ത്രീ മരിച്ചു. ഉച്ചക്കുളം...