അമൂല്യവസ്തുക്കൾ കാണാതായ സംഭവം: പോലീസ് റിപ്പോർട്ട് പൂർണ്ണമായി തള്ളി പത്മനാഭ സ്വാമി ക്ഷേത്ര ഭരണസമിതി; സർക്കാരിന് റിപ്പോർട്ട് നൽകും

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കൾ കാണാതായതിലും സുരക്ഷാ വീഴ്ചയിലുമുള്ള പോലീസ് റിപ്പോർട്ട് തള്ളി ക്ഷേത്ര ഭരണസമിതി രംഗത്ത്. പോലീസിന്റെ കണ്ടെത്തലുകൾ പൂർണ്ണമായി നിഷേധിച്ചുകൊണ്ട് ഭരണസമിതി സർക്കാരിന് പുതിയ റിപ്പോർട്ട് സമർപ്പിക്കും. ക്ഷേത്രത്തിലെ ജീവനക്കാർ തമ്മിലുള്ള ആഭ്യന്തര തർക്കങ്ങളാണ് പോലീസിന് തെറ്റായ വിവരങ്ങൾ ലഭിക്കാൻ കാരണമായതെന്നാണ് ഭരണസമിതിയുടെ വിലയിരുത്തൽ.

സുപ്രീം കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന, ജില്ലാ ജഡ്ജി അധ്യക്ഷയായ ഭരണസമിതിയാണ് കഴിഞ്ഞ ദിവസം ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെ പോലീസിനെ പൂർണ്ണമായി തള്ളിക്കൊണ്ട് രംഗത്തെത്തിയത്. ക്ഷേത്രത്തിലെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ശക്തമായ പശ്ചാത്തലത്തിൽ ദേവസ്വം മന്ത്രി കെ. മുരളീധരൻ വിഷയത്തിൽ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് റിപ്പോർട്ടിലെ പിഴവുകൾ ചൂണ്ടിക്കാട്ടി ഭരണസമിതി സർക്കാരിന് വിശദമായ റിപ്പോർട്ട് നൽകുന്നത്. ക്ഷേത്രത്തിലെ സുരക്ഷാ ക്രമീകരണങ്ങളെയും വസ്തുക്കളുടെ കൈകാര്യം ചെയ്യലിനെയും കുറിച്ച് പോലീസ് നൽകിയ റിപ്പോർട്ട് വസ്തുതാവിരുദ്ധമാണെന്നാണ് ഭരണസമിതിയുടെ വാദം.

spot_img

Related news

‘അജസുന്ദരി’ സിനിമാ സംഘത്തിനെതിരെ ഗുരുതര ആരോപണവുമായി വിലങ്ങാട്ടെ വ്യാപാരികൾ; ലക്ഷങ്ങളുടെ കുടിശ്ശിക, കച്ചവടക്കാർ പ്രതിസന്ധിയിൽ

കോഴിക്കോട്: റിലീസിനൊരുങ്ങുന്ന ജോജു ജോർജ്-ലിജോമോൾ ചിത്രം 'അജസുന്ദരി' സിനിമയുടെ അണിയറപ്രവർത്തകർക്കെതിരെ ഗുരുതര...

ക്യാമ്പസ് ഫെസ്റ്റിനിടെ ക്രൂരത: കൂർത്ത ഇടിവള കൊണ്ട് മുഖത്തിടിച്ചു; വിദ്യാർത്ഥിയുടെ കണ്ണിന്റെ കോർണിയയും റെറ്റിനയും തകർന്നു, പ്രതികൾക്കായി വലവീശി പോലീസ്

തിരുവനന്തപുരം: വെഞ്ഞാറമൂട് മുസ്ലീം അസോസിയേഷൻ എഞ്ചിനീയറിംഗ് കോളേജിൽ ഫെസ്റ്റിനിടെയുണ്ടായ സംഘർഷത്തിൽ മർദ്ദനമേറ്റ...

ഭക്ഷണം കഴിക്കുന്നതിനിടെ ഛര്‍ദിച്ച ഒന്നരവയസുകാരന്‍ മരിച്ചു; മരണത്തിൽ ദുരൂഹതയെന്ന് സംശയം, നെടുമങ്ങാട് പോലീസ് കേസെടുത്തു

തിരുവനന്തപുരം: ഭക്ഷണം കഴിക്കുന്നതിനിടെ ഒന്നരവയസ്സുകാരൻ ഛർദ്ദിച്ച് കുഴഞ്ഞുവീണു മരിച്ചു. നെടുമങ്ങാട് സ്വദേശിനി...

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചു: സി.പി.ഐ.എം ലോക്കൽ കമ്മിറ്റി അംഗവും പഞ്ചായത്ത് മെമ്പറുമായ നേതാവിനെ പുറത്താക്കി

പാലക്കാട്: ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പ്രതിയായ...

ശബരിമല സ്വര്‍ണക്കൊള്ളക്കേസ്: കട്ടിളപ്പാളികള്‍ മാറ്റിയിട്ടില്ല, കൊള്ളയടിച്ചത് പൂശിയ സ്വര്‍ണം മാത്രമെന്ന് അന്തിമ ശാസ്ത്രീയ പരിശോധനാ ഫലം

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അതീവ നിർണ്ണായകമായ അന്തിമ ശാസ്ത്രീയ പരിശോധനാ ഫലം...