ഭക്ഷണം കഴിക്കുന്നതിനിടെ ഛര്‍ദിച്ച ഒന്നരവയസുകാരന്‍ മരിച്ചു; മരണത്തിൽ ദുരൂഹതയെന്ന് സംശയം, നെടുമങ്ങാട് പോലീസ് കേസെടുത്തു

തിരുവനന്തപുരം: ഭക്ഷണം കഴിക്കുന്നതിനിടെ ഒന്നരവയസ്സുകാരൻ ഛർദ്ദിച്ച് കുഴഞ്ഞുവീണു മരിച്ചു. നെടുമങ്ങാട് സ്വദേശിനി അഖിലയുടെ മകന്‍ ആര്‍ഷിദ് ആണ് ഇന്നലെ മരണപ്പെട്ടത്. രണ്ടാനച്ഛന്‍ ചോറ് കൊടുക്കുന്നതിനിടെ കുഞ്ഞ് പെട്ടെന്ന് ഛര്‍ദിക്കുകയായിരുന്നുവെന്നാണ് വിവരം. അബോധാവസ്ഥയിലായ കുഞ്ഞിനെ ഉടൻ തന്നെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുഞ്ഞിന്റെ മാതാവായ അഖില തമിഴ്‌നാട്ടില്‍ ഒരു നൃത്തപരിപാടിക്ക് പോയിരിക്കുകയായിരുന്നു. ഈ സമയത്താണ് വീട്ടിൽ വെച്ച് ദാരുണമായ സംഭവം ഉണ്ടാകുന്നത്. കുഞ്ഞിന്റെ മരണത്തില്‍ എന്തെങ്കിലും തരത്തിലുള്ള ദുരൂഹതയുണ്ടോ എന്ന കാര്യം പോലീസ് ഗൗരവമായി പരിശോധിച്ചുവരികയാണ്. സംഭവത്തിൽ നെടുമങ്ങാട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. കുഞ്ഞിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കും. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം മാത്രമേ മരണത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. കേസിൽ കൂടുതൽ വ്യക്തതയ്ക്കായി രണ്ടാനച്ഛനിൽ നിന്നും ബന്ധുക്കളിൽ നിന്നും പോലീസ് മൊഴിയെടുക്കും.

spot_img

Related news

‘അജസുന്ദരി’ സിനിമാ സംഘത്തിനെതിരെ ഗുരുതര ആരോപണവുമായി വിലങ്ങാട്ടെ വ്യാപാരികൾ; ലക്ഷങ്ങളുടെ കുടിശ്ശിക, കച്ചവടക്കാർ പ്രതിസന്ധിയിൽ

കോഴിക്കോട്: റിലീസിനൊരുങ്ങുന്ന ജോജു ജോർജ്-ലിജോമോൾ ചിത്രം 'അജസുന്ദരി' സിനിമയുടെ അണിയറപ്രവർത്തകർക്കെതിരെ ഗുരുതര...

ക്യാമ്പസ് ഫെസ്റ്റിനിടെ ക്രൂരത: കൂർത്ത ഇടിവള കൊണ്ട് മുഖത്തിടിച്ചു; വിദ്യാർത്ഥിയുടെ കണ്ണിന്റെ കോർണിയയും റെറ്റിനയും തകർന്നു, പ്രതികൾക്കായി വലവീശി പോലീസ്

തിരുവനന്തപുരം: വെഞ്ഞാറമൂട് മുസ്ലീം അസോസിയേഷൻ എഞ്ചിനീയറിംഗ് കോളേജിൽ ഫെസ്റ്റിനിടെയുണ്ടായ സംഘർഷത്തിൽ മർദ്ദനമേറ്റ...

അമൂല്യവസ്തുക്കൾ കാണാതായ സംഭവം: പോലീസ് റിപ്പോർട്ട് പൂർണ്ണമായി തള്ളി പത്മനാഭ സ്വാമി ക്ഷേത്ര ഭരണസമിതി; സർക്കാരിന് റിപ്പോർട്ട് നൽകും

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കൾ കാണാതായതിലും സുരക്ഷാ വീഴ്ചയിലുമുള്ള...

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചു: സി.പി.ഐ.എം ലോക്കൽ കമ്മിറ്റി അംഗവും പഞ്ചായത്ത് മെമ്പറുമായ നേതാവിനെ പുറത്താക്കി

പാലക്കാട്: ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പ്രതിയായ...

ശബരിമല സ്വര്‍ണക്കൊള്ളക്കേസ്: കട്ടിളപ്പാളികള്‍ മാറ്റിയിട്ടില്ല, കൊള്ളയടിച്ചത് പൂശിയ സ്വര്‍ണം മാത്രമെന്ന് അന്തിമ ശാസ്ത്രീയ പരിശോധനാ ഫലം

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അതീവ നിർണ്ണായകമായ അന്തിമ ശാസ്ത്രീയ പരിശോധനാ ഫലം...