പയ്യന്നൂരിൽ ഒന്നര വയസുകാരൻ മരിച്ച സംഭവം: മൂന്ന് ഡോക്ടർമാർക്കെതിരെ കൂടി നരഹത്യയ്ക്ക് കേസെടുത്തു

കണ്ണൂർ: അനസ്തീഷ്യ നൽകിയതിന് പിന്നാലെ പയ്യന്നൂരിലെ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യ മരിച്ച സംഭവത്തിൽ മൂന്ന് ഡോക്ടർമാരെക്കൂടി പ്രതി ചേർത്തു. പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ ആർ.എം.ഒ ഡോ. ഫ്രഡി ജോസഫ്, ഡോ. ആശ, ഡോ. ആരതി എന്നിവരെയാണ് പ്രതി ചേർത്തത്. മനഃപൂർവമല്ലാത്ത നരഹത്യാ വകുപ്പ് ചുമത്തിയാണ് കേസ്.

ചികിത്സാ പിഴവുണ്ടായെന്ന സംസ്ഥാനതല വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. കുട്ടിക്ക് അനസ്തീഷ്യ നൽകിയ ഡോ. അഞ്ജലിയെ നേരത്തെ കേസിൽ പ്രതി ചേർത്തിരുന്നു.

കഴിഞ്ഞ ജൂലൈ 10നാണ് അനസ്തീഷ്യ നൽകിയതിന് പിന്നാലെ ബോധരഹിതനായ ദേവാൻഷ് ശൗര്യ മരിച്ചത്. സംഭവത്തിൽ അന്വേഷണം വൈകുന്നതായി കുടുംബം നേരത്തെ ആരോപിച്ചിരുന്നു. ആരോഗ്യമന്ത്രിയെ നേരിൽ കണ്ട് കുടുംബം പരാതിയും നൽകിയിരുന്നു.

സംസ്ഥാനതല വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ലഭിക്കാത്തതാണ് കൂടുതൽ ഡോക്ടർമാരെ പ്രതി ചേർക്കുന്നതിന് തടസമായിരുന്നതെന്ന് പയ്യന്നൂർ പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെയാണ് മൂന്ന് ഡോക്ടർമാരെക്കൂടി പ്രതി ചേർത്തത്.

spot_img

Related news

ക്ലിഫ് ഹൗസിൽ ഡെങ്കിപ്പനി പടരുന്നു; മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ഡ്യൂട്ടിയിലുള്ള അഞ്ച് പൊലീസുകാർക്ക് രോഗബാധ

തിരുവനന്തപുരം: ക്ലിഫ് ഹൗസിൽ പകർച്ചവ്യാധി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ...

ഡൽഹിയിലെ പ്രതിഷേധത്തിന് പ്രതിരോധവുമായി ബിജെപി; സംസ്ഥാന വ്യാപകമായി ‘ഇല്ലീഗൽ മുഖ്യമന്ത്രി’ ടാഗ്‌ലൈനിൽ പ്രതിഷേധം

തിരുവനന്തപുരം: രാജ്യ തലസ്ഥാനത്ത് നടക്കുന്ന പ്രതിഷേധത്തിന് പ്രതിരോധം തീർക്കാൻ ബിജെപി സംസ്ഥാന...

കോഴിക്കോട് ചീട്ടുകളി സംഘത്തിൽ പൊലീസുകാരനും; ഉദ്യോഗസ്ഥനെ രക്ഷിക്കാൻ ശ്രമിച്ചതായി സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തൽ

കോഴിക്കോട്: പൊലീസ് പിടിയിലായ ചീട്ടുകളി സംഘത്തില്‍ പൊലീസുകാരനും. സീനിയര്‍ സിപിഒ ഉദ്യോഗസ്ഥനാണ്...

ചാവക്കാട് നാലുദിവസം പ്രായമായ കുഞ്ഞ് മരിച്ച സംഭവം: മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്താൻ കോടതി ഉത്തരവ്

തൃശൂർ: ചാവക്കാട് നാലുദിവസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തിൽ മൃതദേഹം പുറത്തെടുത്ത്...

ഐ.എ.എസ് ഉദ്യോഗസ്ഥർ തമ്മിലുള്ള തർക്കത്തിൽ വിശദീകരണവുമായി മന്ത്രി കെ.എം. ഷാജി; അസ്വാഭാവികതയില്ലെന്ന് പ്രതികരണം

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പിലെ ഐ.എ.എസ് ഉദ്യോഗസ്ഥർ തമ്മിലുള്ള തർക്കത്തിൽ വിശദീകരണവുമായി...