സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് വിതരണം ചെയ്യാതെ നശിപ്പിച്ചത് കോടികളുടെ മരുന്നുകള്‍

സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് വിതരണം ചെയ്യാതെ നശിപ്പിച്ചത് കോടികളുടെ മരുന്നുകള്‍. സമയബന്ധിതമായി വിതരണം ചെയ്യാത്തതിനെ തുടര്‍ന്ന് 73 കോടി രൂപയുടെ മരുന്നുകളാണ് കാലഹരണപ്പെട്ടത്. വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ കാലാവധി കഴിഞ്ഞ മരുന്നുകള്‍ വിതരണം ചെയ്തതായുള്ള സിഎജി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ സമയബന്ധിതമായി മരുന്ന് വിതരണം നടത്തണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പുറത്ത് വന്ന കണക്കുകള്‍ വ്യക്തമാക്കുന്നത് ഇത് കൃത്യമായി നടപ്പിലാവുന്നില്ലെന്നാണ്.

14 ജില്ലകളിലുമായി 73 കോടി രൂപയുടെ മരുന്നാണ് കാലഹരണപ്പെട്ടതിനെ തുടര്‍ന്ന് കൂട്ടിയിട്ടിരിക്കുന്നത്. ഇത് എവിടെ ആണ് സൂക്ഷിച്ചിരിക്കുന്നതെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നില്ല. നവംബര്‍ 20 വരെയുള്ള കണക്കുകള്‍ ആണിത്. സാധാരണ മരുന്നുകള്‍ കാലഹരണപ്പെട്ടാല്‍ കരാര്‍ നല്‍കി നശിപ്പിച്ച് കളയുകയാണ് പതിവ്. മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനാണ് ഇതിന്റെ പൂര്‍ണചുമതല. മരുന്ന് ക്ഷാമം മൂലം വിവിധ ആശുപത്രികളില്‍ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനിടെയാണ് ആരോഗ്യവകുപ്പിന്റെ അലംഭാവം.

spot_img

Related news

തദ്ദേശ തെരഞ്ഞെടുപ്പ്: കരട് വോട്ടര്‍പ്പട്ടിക ഈ മാസം 20 ന് ശേഷം

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന്റെ കരട് വോട്ടര്‍പ്പട്ടിക ഈ മാസം 20നു ശേഷം പ്രസിദ്ധീകരിക്കും. തദ്ദേശ...

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യസ്ഥിതിയിൽ മാറ്റമില്ല; അതീവ ഗുരുതരമായി തുടരുന്നു

മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. അച്യുതാനന്ദന്റെ...

നാളെ ദേശീയ പണിമുടക്ക്

തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ നാളെ ദേശീയ പണിമുടക്ക്. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി...

കാറ്റും ഒറ്റപ്പെട്ട ശക്തമായ മഴയും; സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ...

ചർച്ച പരാജയം; സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം; അനിശ്ചിതകാല ‌പണിമുടക്ക് 22 മുതൽ

സംസ്ഥാനത്ത് നാളെ സൂചന ബസ് സമരം. സ്വകാര്യ ബസുടമകളുമായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍...