‘നീയെൻ നൻപൻ ടാ’; ഇന്ന് സൗഹൃദ ദിനം

ഇന്ന് സൗഹൃദ ദിനം. ഐക്യരാഷ്ട്ര സഭ ജൂലൈ 30 ആണ് അന്താരാഷ്ട്ര സൗഹൃദദിനമായി പ്രഖ്യാപിച്ചതെങ്കിലും ഇന്ത്യയില്‍ ഓഗസ്റ്റിലെ ആദ്യ ഞായറാഴ്ചയാണ് സൗഹൃദദിനാഘോഷം. സുഹൃദ് ബന്ധങ്ങളുടെ പ്രാധാന്യവും അത് ജീവിതത്തിന് നല്‍കുന്ന സന്തോഷവും സ്നേഹവും പിന്തുണയുമെല്ലാം ഈ ദിനം ഓര്‍മ്മിപ്പിക്കുന്നു.

ലോക സമാധാനവും ഐക്യവും വികസനവും കൊണ്ടുവരിക എന്ന സന്ദേശമാണ് സൗഹൃദ ദിനത്തിലൂടെ ഐക്യരാഷ്ട്ര സംഘടന ഉന്നമിടുന്നത്. ദാരിദ്രവും മനുഷ്യവകാശ ലംഘനങ്ങളും അക്രമങ്ങളുമെല്ലാം മാനവരാശിയുടെ സന്തോഷവും സമാധാനവും ഇല്ലാതാക്കികൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത് സൗഹൃദ ദിനത്തിന്റെ പ്രാധാന്യം വര്‍ധിക്കുകയാണ്.

എല്ലാ രാജ്യങ്ങളും ജൂലൈ 30 സൗഹൃദ ദിനം ആഘോഷിക്കുന്നില്ല. ഇന്ത്യയില്‍ നേരത്തെ സൂചിപ്പിച്ചത് പോലെ ആഗസ്റ്റ് മാസത്തിലെ ആദ്യത്തെ ഞായര്‍ ആണ് സൗഹൃദ ദിനം. അതുപോലെ, ഫെബ്രുവരി 14 ആണ് ഫിന്‍ലന്റ്, മെക്സിക്കോ പോലെയുള്ള രാജ്യങ്ങള്‍ സൗഹൃദ ദിനമായി ആഘോഷിക്കുന്നത്. ദക്ഷിണാഫ്രിക്ക ഏപ്രില്‍ 16ന് സൗഹൃദ ദിനം ആചരിക്കുന്നു.

രക്തബന്ധങ്ങളോളം തന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് ആത്മാര്‍ത്ഥമായ സൗഹൃദങ്ങള്‍. ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഒരു നല്ല സുഹൃത്ത് നമുക്ക് താങ്ങും തണലുമാണ്. സന്തോഷത്തിലും ദുഃഖത്തിലുമെല്ലാം നല്ല സുഹൃത്തുക്കള്‍ ഒപ്പമുണ്ടാകും.

ജീവിതത്തില്‍ വിഷമകരമായ സാഹചര്യങ്ങള്‍ ഉണ്ടാകുമ്പോള്‍, നമ്മുടെ പ്രശ്‌നങ്ങള്‍ തുറന്നുപറയാനും വികാരങ്ങള്‍ പങ്കുവയ്ക്കാനും ഒരു സുഹൃത്തുള്ളത് വലിയ ആശ്വാസമാണ്. മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും സമൂഹത്തില്‍ ഒറ്റപ്പെടാതെ നമ്മെ ചേര്‍ത്തു നിര്‍ത്തുന്നതും സുഹൃദ്ബന്ധങ്ങളാണ്.

spot_img

Related news

ഉത്തരകാശിയിൽ വൻ മേഘവിസ്ഫോടനം; നിരവധി വീടുകൾ ഒലിച്ചുപോയി, ആളുകളെ കാണാതായി

ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലെ ഹർസിലിനടുത്തുള്ള ധരാലി പ്രദേശത്ത് വൻ മേഘവിസ്ഫോടനത്തിൽ ഒരു ഗ്രാമം...

ഉത്തരേന്ത്യയിൽ പെരുമഴ; ഗം​ഗയും യമുനയും കരകവിഞ്ഞു; 184 മരണം

ദില്ലി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വ്യാപക മഴക്കെടുതി. ഉത്തർപ്രദേശിൽ 13 ജില്ലകളിൽ വെള്ളപ്പൊക്കം. ഗംഗ,...

അവസാന നിമിഷ ആശങ്കകൾ വേണ്ട! ഇനി വന്ദേ ഭാരത് ട്രെയിൻ ടിക്കറ്റുകൾ യാത്രക്ക് 15 മിനുറ്റ് മുമ്പ് ബുക്ക് ചെയ്യാം

ഇന്ത്യൻ റെയിൽവേ വന്ദേ ഭാരത് എക്സ്പ്രസ്സിൽ യാത്ര ചെയ്യുന്നവർക്കായി ഒരു പുതിയ...

നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാർത്ത തള്ളി കേന്ദ്രം

യെമന്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി വിദേശകാര്യ...

ഓഗസ്റ്റില്‍ 15 ദിവസം ബാങ്ക് അവധി; കേരളത്തില്‍ എത്ര?, പൂർണ്ണ പട്ടിക പരിശോധിക്കുക

ന്യൂഡല്‍ഹി: ഓഗസ്റ്റ് മാസത്തില്‍ രാജ്യത്ത് മൊത്തം 15 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല....