‘ഞാന്‍ എത്ര ദിവസമായി നമ്പര്‍ ചോദിക്കുന്നു, സുന്ദരിമാര്‍ എല്ലാം ഇങ്ങനെയാ’; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ചാറ്റുകൾ പുറത്ത്

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ യുവതിയുടെ ആരോപണങ്ങൾക്ക് പിന്നാലെ കൂടുതൽ ചാറ്റുകൾ പുറത്ത്. കോൺഗ്രസ് പാർട്ടിയിൽ ഉള്ള തന്റെ സഹപ്രവർത്തകയ്ക്ക് അയച്ച ചാറ്റുകളാണ് പുറത്തായത്. ആരോപണം വന്നതിന് പിന്നാലെയാണ് കൂടുതൽ ചാറ്റുകളും തെളിവുകളുമായി കൂടുതൽപേർ രംഗത്തെത്തിയത്. പാർട്ടിയിൽ കുഞ്ഞനിയനെ പോലെയാണ്, രാഷ്ട്രീയത്തിൽ സഹോദരനാണ് എന്നൊക്കെയാണ് യുവതി ചാറ്റിൽ പറയുന്നത്. എന്നാൽ രാഹുലിന്റെ മറുപടി മറ്റൊന്നായിരുന്നു. എത്ര ദിവസമായി നമ്പർ ചോദിക്കുന്നു. സുന്ദരിമാര്‍ എല്ലാം ഇങ്ങനെയാ. സൗന്ദര്യമുള്ളതിന്റെ ജാഡയാണോ എന്നിങ്ങനെ നീളുന്നു രാഹുലിന്റെ മറുപടി. 2020ൽ പാർട്ടിയിൽ ഉള്ള സഹപ്രവർത്തകയ്ക്കാണ് രാഹുൽ മെസ്സേജ് അയച്ചത്.

അശ്ലീല സന്ദേശ വിവാദത്തിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനോട് വിശദീകരണം ചോദിച്ച് യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വം രംഗത്തെത്തി. ദേശീയ ജനറല്‍ സെക്രട്ടറി ശ്രാവണ്‍ റാവുവിന്റെതാണ് നടപടി. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാഹുല്‍ മാങ്കൂട്ടത്തില്‍ രാജി വെച്ചേക്കുമെന്നാണ് വിവരം. രാജിവെക്കാന്‍ രാഹുലിനോട് ഹൈക്കമാന്റ് നിര്‍ദ്ദേശം നല്‍കി. ആരോപണങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വം വെട്ടിലായതിന് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയത്.

Related news

പോക്സോ കേസ് പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി; സംഭവം തിരുവല്ലയിൽ

തിരുവല്ല: പോക്സോ കേസിൽ പൊലീസ് കസ്റ്റഡിയിലായിരുന്ന പ്രതി സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടു....

മെസി വരവിന്റെ പേരിൽ സാമ്പത്തിക ക്രമക്കേട് ആരോപണം; മുൻമന്ത്രി വി. അബ്ദുറഹ്മാനെതിരെ കേസിന് നീക്കം

തിരുവനന്തപുരം: ലയണൽ മെസിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കാനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട...

കോന്നിയിൽ കൂട്ടിലകപ്പെട്ട കരിമ്പുലിയെ പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റി

പത്തനംതിട്ട: കോന്നി കുളത്തുമണ്ണിൽ കൂട്ടിലകപ്പെട്ട കരിമ്പുലിയെ തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക്...

ഡൽഹിയിൽ പിണറായി വിജയൻ ഉൾപ്പെടെയുള്ള സിപിഐഎം നേതാക്കളെ കസ്റ്റഡിയിലെടുത്തു

ന്യൂഡൽഹി: ഡൽഹിയിൽ പ്രതിഷേധത്തിന് ഒരുങ്ങുന്നതിനിടെ കേരളത്തിലെ സിപിഐഎം നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു....

നിയന്ത്രണം വിട്ട സ്വകാര്യബസ് യാത്രക്കാർക്കിടയിലേക്ക് പാഞ്ഞുകയറി അപകടം; അഞ്ച് സ്ത്രീകൾക്ക് പരിക്ക്, ഒരാൾ മരിച്ചു

കോട്ടയം: ചന്തക്കവലയിൽ നിയന്ത്രണം വിട്ട സ്വകാര്യബസ് യാത്രക്കാർക്കിടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഗുരുതരമായി...