‘ഞാനൊരു ക്ഷീരകർഷകയുടെ മകനാണ്, പാൽ വില വർദ്ധനവിനെ എതിർക്കില്ല’: മുഖ്യമന്ത്രി വി.ഡി. സതീശൻ

സംസ്ഥാനത്തെ പാൽ വില വർദ്ധനവിനെ താൻ ഒരിക്കലും എതിർക്കില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. പ്രതിപക്ഷത്തിരുന്നപ്പോഴും താൻ കർഷകർക്കൊപ്പമായിരുന്നുവെന്നും ഇപ്പോഴത്തെ പാൽ വില വർദ്ധനവിന്റെ പഴി തന്റെ തലയിൽ കെട്ടിവെക്കേണ്ടതില്ലെന്നും ലോക ക്ഷീര ദിനാഘോഷ ചടങ്ങിൽ മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ഒരു കോടി ലിറ്റർ പാൽ ഉത്പാദനം ലക്ഷ്യമിടുന്നുണ്ടെന്നും ക്ഷീരവികസന വകുപ്പിന്റെ പ്രവർത്തനങ്ങൾ എല്ലാ മാസവും താൻ നേരിട്ട് വിലയിരുത്തുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

ലോക ക്ഷീര ദിനാഘോഷത്തിൽ പങ്കെടുത്തുകൊണ്ട് തന്റെ പഴയകാല കർഷക ഓർമ്മകൾ മുഖ്യമന്ത്രി വി.ഡി. സതീശൻ വേദിയിൽ പങ്കുവെച്ചു. സ്വന്തം അമ്മ ഒരു ക്ഷീരകർഷകയായിരുന്നുവെന്നും പശുവിനെ കുളിപ്പിച്ചും പുല്ലുവെട്ടിയും തന്നെയാണ് താൻ വളർന്നതെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

പാൽ വില കൂട്ടുമ്പോൾ തന്നെ കാലിത്തീറ്റയുടെ വിലയും വർദ്ധിക്കുന്നത് കർഷകർക്ക് പ്രയോജനം ചെയ്യുന്നില്ലെന്നും കാലിത്തീറ്റ വിലയിൽ സർക്കാർ ശക്തമായി ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഗുണനിലവാരത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും പാടില്ല. തീറ്റപ്പുല്ല് കൃഷി വ്യാപകമാക്കണമെന്നും ക്ഷീരവകുപ്പിന് സർക്കാരിന്റെ പ്രത്യേക പരിഗണന ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചതുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാൻ മന്ത്രി ബിന്ദു കൃഷ്ണ തയ്യാറായില്ല. എല്ലാവർക്കും ലോക ക്ഷീര ദിനാശംസകൾ എന്ന് മാത്രമായിരുന്നു മന്ത്രിയുടെ മറുപടി.

spot_img

Related news

യുവതിയെ തട്ടിക്കൊണ്ടുപോയെന്ന് സന്ദേശം; മൂന്നാറിൽ മണിക്കൂറുകളോളം പരക്കംപാഞ്ഞ് പോലീസ്; ഒടുവിൽ വമ്പൻ ട്വിസ്റ്റ്!

മൂന്നാറിൽ യുവതിയെ തട്ടിക്കൊണ്ടുപോയെന്ന വാർത്തയെ തുടർന്ന് പോലീസിനെ മണിക്കൂറുകളോളം മുൾമുനയിൽ നിർത്തിയ...

പി.എം. ആർഷോയും കെ. വിദ്യയും വിവാഹിതരായി

മുൻ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയും സി.പി.ഐ.എം പാലക്കാട് ജില്ലാ കമ്മിറ്റി അംഗവുമായ...