ഉത്തരേന്ത്യയിൽ പെരുമഴ; ഗം​ഗയും യമുനയും കരകവിഞ്ഞു; 184 മരണം

ദില്ലി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വ്യാപക മഴക്കെടുതി. ഉത്തർപ്രദേശിൽ 13 ജില്ലകളിൽ വെള്ളപ്പൊക്കം. ഗംഗ, യമുനാ നദികൾ കരകവിഞ്ഞൊഴുകി. കനത്ത മഴയെ തുടർന്ന് ഹിമാചൽപ്രദേശിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇതുവരെ സംസ്ഥാനത്ത് 184 പേരാണ് മഴക്കെടുതി മൂലം മരിച്ചത്. വെള്ളക്കെട്ടും മണ്ണിടിച്ചിലും മൂലം 266 റോഡുകൾ അടച്ചിട്ടിരിക്കുകയാണ്. 1700 കോടി രൂപയുടെ നാശനഷ്ടം സംസ്ഥാനത്ത് ഉണ്ടായതായാണ് സർക്കാർ കണക്കുകൾ. ഉത്തരാഖണ്ഡിലും മഴ ശക്തം. നൈനിത്താൽ ഹൽദ്വാനി ദേശീയപാതയിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. അടുത്ത അഞ്ചു ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

spot_img

Related news

ഉത്തരകാശിയിൽ വൻ മേഘവിസ്ഫോടനം; നിരവധി വീടുകൾ ഒലിച്ചുപോയി, ആളുകളെ കാണാതായി

ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലെ ഹർസിലിനടുത്തുള്ള ധരാലി പ്രദേശത്ത് വൻ മേഘവിസ്ഫോടനത്തിൽ ഒരു ഗ്രാമം...

അവസാന നിമിഷ ആശങ്കകൾ വേണ്ട! ഇനി വന്ദേ ഭാരത് ട്രെയിൻ ടിക്കറ്റുകൾ യാത്രക്ക് 15 മിനുറ്റ് മുമ്പ് ബുക്ക് ചെയ്യാം

ഇന്ത്യൻ റെയിൽവേ വന്ദേ ഭാരത് എക്സ്പ്രസ്സിൽ യാത്ര ചെയ്യുന്നവർക്കായി ഒരു പുതിയ...

‘നീയെൻ നൻപൻ ടാ’; ഇന്ന് സൗഹൃദ ദിനം

ഇന്ന് സൗഹൃദ ദിനം. ഐക്യരാഷ്ട്ര സഭ ജൂലൈ 30 ആണ് അന്താരാഷ്ട്ര...

നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാർത്ത തള്ളി കേന്ദ്രം

യെമന്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി വിദേശകാര്യ...

ഓഗസ്റ്റില്‍ 15 ദിവസം ബാങ്ക് അവധി; കേരളത്തില്‍ എത്ര?, പൂർണ്ണ പട്ടിക പരിശോധിക്കുക

ന്യൂഡല്‍ഹി: ഓഗസ്റ്റ് മാസത്തില്‍ രാജ്യത്ത് മൊത്തം 15 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല....