‘ആരോഗ്യകരമായ തുടക്കങ്ങള്‍, പ്രതീക്ഷയുള്ള ഭാവികള്‍’; ഏപ്രില്‍ 7 ലോക ആരോഗ്യ ദിനം

ഏപ്രില്‍ 7 ലോക ആരോഗ്യ ദിനമായി ആചരിക്കുന്നു. രോഗങ്ങള്‍ തടയുന്നതിനും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുമായി ആഗോള തലത്തില്‍ ജനങ്ങളെ ബോധവാന്മാരാക്കുക എന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം. എല്ലാ വര്‍ഷവും ഈ ദിവസത്തോടനുബന്ധിച്ച് ലോകാരോഗ്യസംഘടന ഒരു ആശയം മുന്നോട്ട് വെക്കാറുണ്ട്. ‘ആരോഗ്യകരമായ തുടക്കങ്ങള്‍, പ്രതീക്ഷയുള്ള ഭാവികള്‍’ എന്നാണ് ഈ വര്‍ഷത്തെ പ്രമേയം.

മാതൃ-നവജാതശിശു മരണങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കാനും സ്ത്രീകളുടെ ദീര്‍ഘകാല ആരോഗ്യത്തിനും ക്ഷേമത്തിനും മുന്‍ഗണന നല്‍കാനും ഗവണ്‍മെന്റും ആരോഗ്യസ്ഥാപനങ്ങളും മുന്‍കൈ എടുക്കണമെന്നുമുള്ള ആശയവും, ആരോഗ്യകരമായ ഗര്‍ഭധാരണം, ശിശു ജനനം, മെച്ചപ്പെട്ട പ്രസവാനന്തര ആരോഗ്യം എന്നിവയെ പറ്റിയുള്ള അവബോധവും ലോകാരോഗ്യ സംഘടന (WHO) മുന്നോട്ട് വയ്ക്കുന്നു.

1950 മുതലാണ് ലോകാരോഗ്യ സംഘടനയുടെ (WHO) സ്ഥാപകദിനമായ ഏപ്രില്‍ 7 ലോക ആരോഗ്യ ദിനമായി നിലവില്‍ വന്നത്. ലോകാരോഗ്യ ദിനം എന്ന ആശയം മുന്നോട്ട് വരുന്നത് 1948-ല്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയില്‍ നടന്നആദ്യത്തെ ലോകാരോഗ്യ അസംബ്ലിയില്‍ നിന്നാണ്. ഈ അസംബ്ലിയില്‍ വച്ചു തന്നെയാണ് ലോകാരോഗ്യ സംഘടനയുടെ ഭരണഘടന അംഗീകരിക്കപ്പെടുന്നതും, ലോകമെമ്പാടുമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി സ്ഥാപിതമായ WHO, ആരോഗ്യ മേഖലയുടെ വളര്‍ച്ചയ്ക്കും, ഉന്നമനത്തിനുമായിട്ടാണ് ഈ ദിനം ഉപയോഗിക്കുന്നത്.

spot_img

Related news

നിലത്ത് വീണുകിടക്കുന്ന പഴങ്ങള്‍ കഴിക്കല്ലേ…,നിറ വ്യത്യാസം ശ്രദ്ധിക്കുക; പ്രതിരോധിക്കാം നിപ്പയെ

നിപ വൈറസ് വീണ്ടും കേരളത്തിൽ ആശങ്ക പരത്താൻ എത്തിയിരിക്കുന്നു. കേരളത്തിൽ നിപ...

പ്രായപൂർത്തിയായവരിലെ അകാല മരണത്തിന് കൊവിഡ് വാക്‌സിനുമായി ബന്ധമില്ല: ICMR പഠനം

പ്രായപൂർത്തിയായവരിലെ അകാല മരണത്തിന് കൊവിഡ് വാക്‌സിനുമായി ബന്ധമില്ലെന്ന് ഐസിഎംആർ പഠനം. ഇന്ത്യയിലെ...

കേരളത്തില്‍ വീണ്ടും കോവിഡ് മരണം; 24 വയസുള്ള യുവതി മരിച്ചു

തിരുവനന്തപുരം: കോവിഡ് ബാധിച്ച് കേരളത്തില്‍ 24 വയസുള്ള യുവതി മരിച്ചു. നിലവില്‍...

41.99 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ചികിത്സ; കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 300 കോടി രൂപ

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി(കാസ്പ്)ക്ക് 300 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി...

നടുവിനും അടിവയറ്റിലും വേദന, പനി… നിസ്സാരമാക്കരുത്; ചികിത്സ വൈകിയാൽ അണുബാധ സ്ത്രീകളിൽ വന്ധ്യതയ്ക്ക് വരെ കാരണമാകാം

പലപ്പോഴും നിസാരമെന്ന് കരുതി തള്ളിക്കളയുന്ന ​ഗർഭാശയ വീക്കം അഥവാ പെൽവിക് ഇൻഫ്ലമേറ്ററി...