ലോകം മുഴുവനും ജിബ്ലി തരംഗം; ഈ ട്രെന്‍ഡിനെ ജനപ്രിയമാക്കിയതിന് പിന്നിലെ ബുദ്ധി ആരുടേത്?

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിലൂടെ ലോകം തന്നെ ജിബ്ലിസ്‌റ്റൈല്‍ ട്രെന്‍ഡിന് പിന്നാലെയാണ്. ഈ ദിവസങ്ങളില്‍ ഏറ്റവും ചുരുങ്ങിയത് ഒരു ഫോട്ടോയെങ്കിലും ഗിബ്ലിസ്‌റ്റൈലിലേക്ക് മാറ്റാത്തവര്‍ ചുരുക്കമായിരിക്കും. ഓപ്പണ്‍ എഐയുടെ ഏറ്റവും പുതിയ ഇമേജ് ജനറേഷന്‍ അപ്‌ഡേറ്റ് ആയ ജിബ്ലി സ്‌റ്റൈല്‍ ഇന്റര്‍നെറ്റ് ലോകത്തെ വലിയ ആവേശത്തിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. ഉപയോക്താക്കള്‍ക്ക് അവരുടെ ചിത്രങ്ങളെ അതിശയിപ്പിക്കുന്ന സ്റ്റുഡിയോ ജിബ്ലി സ്‌റ്റൈല്‍ പോര്‍ട്രെയ്റ്റുകളാക്കി മാറ്റാന്‍ ഇത് അനുവദിക്കുന്നു. പുതിയ ജിപിടി 4 മോഡലാണ് ഈ സവിശേഷതയ്ക്ക് കരുത്ത് പകരുന്നത്.

ഉപയോക്താക്കള്‍ അവരുടെ എഐ സൃഷ്ടികള്‍ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഒന്നിച്ചുള്ള പ്രിയപ്പെട്ട ഫോട്ടോകള്‍, സിനിമ കഥാപാത്രങ്ങള്‍ എന്നിവയെല്ലാം ജിബ്ലി സ്‌റ്റൈല്‍ പോര്‍ട്രേറ്റുകളാക്കി വ്യാപകമായി സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കു വച്ചതോടെ ഓപ്പണ്‍ എഐസിഇഒ സാം ആള്‍ട്ട്മാന് പോലും ഇതില്‍ ഇടപെടേണ്ടി വന്നു. തന്റെ ടീമിന് വിശ്രമം ആവശ്യമാണെന്നും ഉപയോക്താക്കളോട് അല്പം സാവധാനത്തില്‍ കാര്യങ്ങള്‍ ചെയ്യാനുമായിരുന്നു അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന.

എന്നാല്‍, ഈ ട്രെന്‍ഡ് എപ്പോള്‍ എവിടെ എങ്ങനെ ആരംഭിച്ചുവെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? സിയാറ്റില്‍ ആസ്ഥാനമായുള്ള സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ഗ്രാന്റ് സ്ലാട്ടണ്‍ ആണ് ഇത്രമാത്രം ഈ ട്രെന്‍ഡിനെ ജനപ്രിയമാക്കിയതിന് പിന്നിലെ ബുദ്ധി. ഓപ്പണ്‍എഐ അതിന്റെ ഇമേജ്ജനറേറ്റര്‍ അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെ, സ്ലാട്ടണ്‍ തന്റെ ഭാര്യയും വളര്‍ത്തുനായയും ഉള്‍പ്പെടെയുള്ള കുടുംബത്തോടൊപ്പം ഗിബ്ലിസ്‌റ്റൈല്‍ ചിത്രം എക്‌സില്‍ പങ്കിട്ടു. ഒപ്പം സ്റ്റുഡിയോ ജിബ്ലി പരീക്ഷിച്ചു നോക്കുവാനുള്ള ആഹ്വാനവും നടത്തി.

താമസിയാതെ, സ്ലാട്ടന്റെ പോസ്റ്റ് ഇന്റര്‍നെറ്റില്‍ ഒരു ചര്‍ച്ചാ വിഷയമായി. ദശലക്ഷക്കണക്കിന് ആളുകള്‍ അദ്ദേഹത്തിന്റെ പോസ്റ്റ് അനുകരിച്ചു. തുടക്കത്തില്‍ ചാറ്റ്ജിപിടിയുടെ പണമടച്ചുള്ള സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് വേണ്ടി പുറത്തിറക്കിയ ഈ ഫീച്ചര്‍ ഇപ്പോള്‍ എല്ലാവര്‍ക്കും ലഭ്യമാണ്. എന്നിരുന്നാലും, സൗജന്യ ഉപയോക്താക്കള്‍ക്ക് പരിമിതമായ ഉപയോഗം മാത്രമേ ലഭ്യമാകൂ.

spot_img

Related news

വിഡിയോകളും ചിത്രങ്ങളും അയക്കുമ്പോള്‍ കൂടുതല്‍ സ്വകാര്യത; പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്

പുതിയ അപ്‌ഡേറ്റ് അനുസരിച്ച് ഉപയോക്താക്കള്‍ അയക്കുന്ന ചിത്രങ്ങളും വിഡിയോകളും സ്വീകര്‍ത്താവിന്റെ ഡിവൈസില്‍...

ജനപ്രിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റാഗ്രാമിന് വെല്ലുവിളിയുയര്‍ത്തി ‘ഫ്‌ലാഷ്സ്’

മെറ്റയുടെ ജനപ്രിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റാഗ്രാമിന് വെല്ലുവിളിയുയര്‍ത്തി ബ്ലൂസ്‌കൈ പുതിയൊരു...

ഇന്ത്യയില്‍ പുതിയ ഓഫീസ് തുറക്കാനൊരുങ്ങി മെറ്റ; എഐ രംഗത്ത് വന്‍ സാധ്യത

ബെംഗളൂരു: ബെംഗളൂരുവിൽ പുതിയ ഓഫീസ് തുറന്ന് ഇന്ത്യയിലെ സാന്നിധ്യം വിപുലീകരിക്കാൻ ടെക്...

ഗൂഗിള്‍ പേയില്‍ പുതിയ മാറ്റങ്ങള്‍ വരുന്നു; ബില്‍ പേയ്മെന്റുകള്‍ക്ക് ഇനി അധിക ചാര്‍ജ്

ഗൂഗിള്‍ പേയില്‍ പുതിയ മാറ്റങ്ങള്‍ വരുന്നു. ബില്‍ പേയ്മെന്റുകള്‍ക്ക് ഇനി മുതല്‍...

ചരിത്രത്തിലെ ഏറ്റവും വലിയ നടപടിയുമായി ആപ്പിള്‍; ആപ്പ് സ്റ്റോറില്‍ നിന്ന് 135,000 ആപ്പുകള്‍ നീക്കം ചെയ്തു

ചരിത്രത്തിലെ ഏറ്റവും വലിയ നടപടിയുമായി ആപ്പിള്‍. ആപ്പ് സ്റ്റോറില്‍ നിന്ന് ഒറ്റയടിക്ക്...