കാറിൽ കുടുങ്ങിയ ഒന്നരവയസ്സുകാരന് രക്ഷകരായി ഫയർഫോഴ്സ്

പത്തനംതിട്ട: കാറിനുള്ളിൽ കുടുങ്ങിയ ഒന്നര വയസുകാരന് രക്ഷകരായി അഗ്നിശമസേന. പുറമറ്റം പഞ്ചായത്തിലെ പടുതോട്ടിൽ തേക്കനാൽ വീട്ടിൽ കിരൺ ടി മാത്യുവിന്‍റെ മകൻ ഇവാൻ ആണ് കാറിനുള്ളിൽ അകപ്പെട്ടത്. വീട്ടിലെ കാർ പോർച്ചിൽ നിർത്തിയിട്ടിരുന്ന ഓട്ടോമാറ്റിക്കായി ലോക്കാവുന്ന കാറിനുള്ളിൽ താക്കോലുമായി കയറിയ ഇവാൻ ഉള്ളിൽ അകപ്പെടുകയായിരുന്നു. ബുധനാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. കാറിനുള്ളിൽ അകപ്പെട്ട കുട്ടിയെ രക്ഷിക്കാൻ മാതാവ് അനീറ്റ അടക്കം ശ്രമിച്ചു. ശ്രമങ്ങൾ ഫലം കാണാതായതോടെ ആണ് തിരുവല്ലയിലെ അഗ്നി ശമനസേന ഓഫീസിൽ വിവരം അറിയിച്ചത്. തുടർന്ന് രണ്ട് യൂണിറ്റ് വാഹനം സ്ഥലത്തെത്തി. ഗ്ലാസ്‌ കാച്ചർ എന്ന ഉപകരണത്തിന്‍റെ സഹായത്താൽ ഗ്ലാസ്‌ വലിച്ചു താഴ്ത്തിയ ശേഷം കുട്ടിയെ സുരക്ഷിതമായി പുറത്തിറക്കി.

Related news

മെഡിക്കൽ കോളേജ് പാർക്കിങ്ങിൽനിന്ന് ഓട്ടോറിക്ഷ മോഷ്ടിച്ചു; കുപ്രസിദ്ധ മോഷ്ടാവ് ‘അണ്ണാൻ ഷാജി’ അറസ്റ്റിൽ

തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് പാർക്കിങ്ങിൽനിന്ന് ഓട്ടോറിക്ഷ മോഷ്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന...

അമ്മയ്ക്കും പ്രായപൂർത്തിയാകാത്ത മകനുമെതിരെ ലൈംഗികാധിക്ഷേപം: യൂട്യൂബർ അറസ്റ്റിൽ

അമ്മയ്ക്കും പ്രായപൂർത്തിയാകാത്ത മകനുമെതിരെ സമൂഹമാധ്യമങ്ങളിലൂടെ ലൈംഗികാധിക്ഷേപം നടത്തിയെന്ന പരാതിയിൽ യൂട്യൂബർ അറസ്റ്റിൽ....

വിവാദങ്ങൾക്കൊടുവിൽ യുഡിഎഫ് സർക്കാരിന്റെ മദ്യനയം നവംബർ 30-ന് മുൻപ് പ്രഖ്യാപിക്കും

തിരുവനന്തപുരം: വിവാദങ്ങൾക്കൊടുവിൽ യുഡിഎഫ് സർക്കാരിന്റെ മദ്യനയം നവംബർ 30ന് മുൻപ് പ്രഖ്യാപിക്കും....

കോവളത്ത് 16 കാരി സ്പായിൽ ലൈംഗിക ചൂഷണത്തിനിരയായ സംഭവം; ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

കോവളത്ത് ആന്ധ്രാ സ്വദേശിയായ പതിനാറുകാരി സ്പായിൽ ലൈംഗിക ചൂഷണത്തിനിരയായ സംഭവത്തിൽ സംസ്ഥാന...

ഹരിപ്പാടിൽ പോഷകാഹാരക്കുറവ് മൂലം രണ്ടുവയസുകാരൻ മരിച്ച സംഭവം; ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

ആലപ്പുഴ: ഹരിപ്പാട് പോഷകാഹാരക്കുറവ് മൂലം രണ്ടു വയസ്സുള്ള കുഞ്ഞ് മരിക്കാൻ ഇടയായ...