ഇടുക്കി ഏലപ്പാറ ഏറമ്പടത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ചുവീണ സ്ത്രീയ്ക്ക് ദാരുണാന്ത്യം. ഗുരുതരമായി പരിക്കേറ്റ ഉപ്പുതറ ചീന്തലാര്‍ സ്വദേശി സ്വര്‍ണ്ണമ്മയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ദാരുണമായ അപകടമുണ്ടായത്. സ്വര്‍ണ്ണമ്മയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. തലയ്ക്ക് ഉള്‍പ്പെടെ ഗുരുതരമായ മുറിവുണ്ടായിരുന്നു.
മലയോര ഹൈവേയില്‍ കട്ടപ്പന-കുട്ടിക്കാനം റൂട്ടില്‍ ചിന്നാര്‍ നാലാം മൈലില്‍ വെച്ചാണ് അപകടമുണ്ടായത്. ബസിന്റെ വാതിലിന് സമീപത്തായിരുന്ന സ്ത്രീ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നുവെന്നാണ് വിവരം. അപകടകാരണം അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയതായി കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു.