ആറുവയസ്സുകാരിയെ ഒന്നരവര്‍ഷം പീഡിപ്പിച്ച അച്ഛന്‍ അറസ്റ്റില്‍; അമ്മാവനും പീഡനത്തിനിരയാക്കി.

മറയൂര്‍: ആറു വയസ്സുകാരിയെ ഒന്നരവര്‍ഷത്തോളം അച്ഛനും അമ്മാവനും ചേര്‍ന്ന് പീഡിപ്പിച്ചെന്ന കേസില്‍ അച്ഛന്‍ അറസ്റ്റില്‍. മൂന്നാര്‍ സ്വദേശിയായ 42കാരനാണ് പിടിയിലായത്. മറയൂര്‍ പോലിസ് സ്റ്റേഷന്‍ അതിര്‍ത്തിയിലാണ് സംഭവം. കുട്ടിയുടെ അമ്മാവനായി പോലിസ് തിരച്ചില്‍ തുടങ്ങി. ഒരേ വീട്ടില്‍ താമസിക്കവെ കുട്ടിക്ക് നാലര വയസ്സ് പ്രായമായപ്പോള്‍ മുതല്‍ അച്ഛനും അമ്മാവനും കൂടി പലതവണ ലൈംഗികമായി പീഡിപ്പിച്ചു. ഇവരുടെ ശല്യം കാരണം കുട്ടിയെ അമ്മ ബാലഭവനിലാക്കി. അവധി ദിവസങ്ങളിലും കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയിരുന്നില്ല. ബാലഭവന്‍ അധികൃതര്‍ അമ്മയെ വരുത്തി കാര്യംതിരക്കിയപ്പോഴാണ് അമ്മ പീഡന വിവരം അധികൃതരോട് വെളിപ്പെടുത്തിയത്. അധികൃതര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ വിവരമറിച്ചു. തുടര്‍ന്ന് മൂന്നാര്‍ ഡിവൈഎസ്പി കെ ആര്‍ മനോജിന്റെ നേതൃത്വത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങി. കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയയാക്കിയപ്പോഴാണ് അമ്മാവനും പീഡിപ്പിച്ചതായി തെളിഞ്ഞത്. ആരോഗ്യപരിശോധനയില്‍ കുട്ടി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തി. മറയൂര്‍ ഇന്‍സ്പെക്ടര്‍ പി ടി ബിജോയ്, എസ്ഐ ബജിത് ലാല്‍ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിവരുന്നത്. അച്ഛനെ ദേവികുളം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

spot_img

Related news

തദ്ദേശ തെരഞ്ഞെടുപ്പ്: കരട് വോട്ടര്‍പ്പട്ടിക ഈ മാസം 20 ന് ശേഷം

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന്റെ കരട് വോട്ടര്‍പ്പട്ടിക ഈ മാസം 20നു ശേഷം പ്രസിദ്ധീകരിക്കും. തദ്ദേശ...

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യസ്ഥിതിയിൽ മാറ്റമില്ല; അതീവ ഗുരുതരമായി തുടരുന്നു

മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. അച്യുതാനന്ദന്റെ...

നാളെ ദേശീയ പണിമുടക്ക്

തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ നാളെ ദേശീയ പണിമുടക്ക്. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി...

കാറ്റും ഒറ്റപ്പെട്ട ശക്തമായ മഴയും; സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ...

ചർച്ച പരാജയം; സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം; അനിശ്ചിതകാല ‌പണിമുടക്ക് 22 മുതൽ

സംസ്ഥാനത്ത് നാളെ സൂചന ബസ് സമരം. സ്വകാര്യ ബസുടമകളുമായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍...