ജോലിക്കിടെ പരിചയം; വീട്ടിലെത്തിയ യുവതി വീട്ടമ്മയെ കെട്ടിയിട്ട് സ്വര്‍ണവും പണവും കവര്‍ന്നു, ഒരാള്‍ കസ്റ്റഡിയില്‍

കായംകുളം: ആലപ്പുഴ മാമ്പുഴക്കരിയില്‍ വീട്ടമ്മയെ കെട്ടിയിട്ട് സ്വര്‍ണവും പണവും കവര്‍ന്നകേസില്‍ ഒരാള്‍ കസ്റ്റഡിയില്‍. കൃഷ്ണമ്മയുടെ കൂടെ കുറച്ച് ദിവസമായി വീട്ടില്‍ ഉണ്ടായിരുന്ന യുവതിയുടെ സുഹൃത്തായ തിരുവനന്തപുരം സ്വദേശിയാണ് പിടിയിലായത്. മൂന്ന് പേര്‍ കൂടി ഇനി പിടിയില്‍ ആകാനുണ്ട്. കഴിഞ്ഞ ദിസം പുലര്‍ച്ചെയായിരുന്നു ഒറ്റയ്ക്ക് താമസിച്ചിരുന്ന 62 കാരികൃഷ്ണമ്മയെ കെട്ടിയിട്ട് വീട്ടില്‍ കവര്‍ച്ച നടത്തിയത്.

തിരുവനന്തപുരം ബാലരാമപുരം സ്വദേശി രാജേഷ് മണികണ്ഠനെയാണ് രാമങ്കരി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കൃഷ്ണമ്മയ്ക്ക് ഒപ്പം ഏതാനും ദിവസങ്ങളായി താമസിച്ച യുവതി ഉള്‍പ്പടെ മൂന്ന് പേര്‍ ഇനിയും പിടിയില്‍ ആകാനുണ്ട്. ഇവരെ കുറിച്ചുള്ള വ്യക്തമായ സൂചന പൊലീസിന് ലഭിച്ചു. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു കൃഷ്ണമ്മയെ അടിച്ച് വീഴ്ത്തിയ ശേഷം കെട്ടിയിട്ട് വീട്ടില്‍ കവര്‍ച്ച നടന്നത്.

കവര്‍ച്ചയ്ക്ക് ശേഷം ഒപ്പം താമസിച്ചിരുന്ന യുവതിയെ കാണാനില്ലെന്നാണ് കൃഷ്ണമ്മ പറയുന്നത്. വീട്ടില്‍ പണമുള്ള കാര്യം ഇവര്‍ക്ക് അറിയാമായിരുന്നു എന്നും കൃഷ്ണമ്മ പറയുന്നു. യുവതിയെ കേന്ദ്രീകരിച്ചുള്ള പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ആശുപത്രികളിലെ രോഗികള്‍ക്ക് കൂട്ടിരിപ്പിന് പോകുന്ന കൃഷ്ണമ്മ ഒറ്റക്കാണ് താമസം. ജോലിക്കിടയില്‍ പരിചയപ്പെട്ട തിരുവനന്തപുരം സ്വദേശിയായ യുവതി കഴിഞ്ഞ ബുധനാഴ്ച മുതലാണ് കൃഷ്ണമ്മയ്ക്കൊപ്പം മാമ്പുഴക്കരിയിലെ വീട്ടില്‍ താമസിക്കാനെത്തിയത്.

മൂന്നര പവന്‍ സ്വര്‍ണം, 36,000 രൂപ, ഓട്ടു പാത്രങ്ങള്‍, എടിഎം കാര്‍ഡ് എന്നിവയാണ് കൃഷ്മമ്മയുടെ വീട്ടില്‍ നിന്നും നഷ്ടമായത്. പുലര്‍ച്ചെ കവര്‍ച്ച സംഘം പോയ ശേഷം കാലിലെ കെട്ടഴിച്ച് കൃഷ്ണമ്മ തന്നെയാണ് മോഷണ വിവരം അയല്‍വാസികളൈയും ബന്ധുക്കളെയും അറിയിച്ചത്. പിന്നാലെ പൊലീസെത്തി വിവരങ്ങള്‍ ശേഖരിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബാലരാമപുരം സ്വദേശി രാജേഷ് മണികണ്ഠന്‍ പിടിയിലായത്.

Related news

പോക്സോ കേസ് പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി; സംഭവം തിരുവല്ലയിൽ

തിരുവല്ല: പോക്സോ കേസിൽ പൊലീസ് കസ്റ്റഡിയിലായിരുന്ന പ്രതി സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടു....

മെസി വരവിന്റെ പേരിൽ സാമ്പത്തിക ക്രമക്കേട് ആരോപണം; മുൻമന്ത്രി വി. അബ്ദുറഹ്മാനെതിരെ കേസിന് നീക്കം

തിരുവനന്തപുരം: ലയണൽ മെസിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കാനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട...

കോന്നിയിൽ കൂട്ടിലകപ്പെട്ട കരിമ്പുലിയെ പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റി

പത്തനംതിട്ട: കോന്നി കുളത്തുമണ്ണിൽ കൂട്ടിലകപ്പെട്ട കരിമ്പുലിയെ തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക്...

ഡൽഹിയിൽ പിണറായി വിജയൻ ഉൾപ്പെടെയുള്ള സിപിഐഎം നേതാക്കളെ കസ്റ്റഡിയിലെടുത്തു

ന്യൂഡൽഹി: ഡൽഹിയിൽ പ്രതിഷേധത്തിന് ഒരുങ്ങുന്നതിനിടെ കേരളത്തിലെ സിപിഐഎം നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു....

നിയന്ത്രണം വിട്ട സ്വകാര്യബസ് യാത്രക്കാർക്കിടയിലേക്ക് പാഞ്ഞുകയറി അപകടം; അഞ്ച് സ്ത്രീകൾക്ക് പരിക്ക്, ഒരാൾ മരിച്ചു

കോട്ടയം: ചന്തക്കവലയിൽ നിയന്ത്രണം വിട്ട സ്വകാര്യബസ് യാത്രക്കാർക്കിടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഗുരുതരമായി...