കോഴിക്കോട്: കോണ്‍ഗ്രസ് തള്ളിപ്പറയുമ്പോഴും പി.വി അന്‍വറിന് മുന്നില്‍ വാതില്‍ അടയ്ക്കാതെ മുസ്ലീം ലീഗ്. അന്‍വറിനെ യുഡിഎഫില്‍ എടുക്കണോ എന്നത് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് ലീഗ് നേതാവ് എം.കെ മുനീര്‍ പറഞ്ഞു. അന്‍വര്‍ നേടിയ വോട്ടും അന്‍വര്‍ ഉന്നയിച്ച വിഷയങ്ങളും നിസ്സാരമായി കാണുന്നില്ലെന്നും തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ അന്‍വര്‍ നടത്തിയ വിമര്‍ശനങ്ങളാണ് കാര്യങ്ങള്‍ വഷളാക്കിയതെന്നും എം.കെ മുനീര്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അന്‍വറിന് മുന്നില്‍ ഇനി വാതില്‍ തുറക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് എം.കെ മുനീറിന്റെ പ്രതികരണം വരുന്നത്.