എടപ്പാൾ:ഡിവൈഎഫ് ഐ ജില്ലാസമ്മേളനത്തിന്റെ ഭാഗമായി പൊതു സമ്മേളനം നടക്കുന്ന ഇന്ന് (വെള്ളിയാഴ്ച) വൈകീട്ട് എടപ്പാളിൽ ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് ചങ്ങരംകുളം പോലിസ് ഇൻസ്പെക്ടർ ബഷീർ ചിറക്കൽ അറിയിച്ചു. അഞ്ചുമുതൽ ഏഴുമണി വരെ കുറ്റിപ്പുറം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ വട്ടംകുളം,നടുവട്ടം വഴി
സംസ്ഥാനപാതയിൽ കയറണം. തൃശൂർ ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ നടുവട്ടത്ത് നിന്ന് തലമുണ്ട. പഴയ ബ്ലോക്ക് ജങ്ഷൻ വഴിയോ കരിങ്കല്ലത്താണി,കുണ്ടുകടവ് വഴിയോ പോകണം.പട്ടാമ്പി ഭാഗത്തുനിന്ന് കുറ്റിപ്പുറം ഭാഗത്തേക്കുള്ള വാഹനങ്ങൾ വട്ടംകുളത്ത് നിന്ന് ചേകന്നൂർ വഴിയും തൃശൂർ ഭാഗത്തേക്കുള്ളവ വട്ടംകുളത്ത് നിന്ന് നടുവട്ടം വഴിയും യാത്ര തുടരണം.