കണ്ണൂര്‍: പയ്യന്നൂരില്‍ ഗാന്ധി പ്രതിമയുടെ തലയറുത്ത സംഭവത്തില്‍ രണ്ടു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. താനിശേരി സ്വദേശി ടി.അമല്‍, മൂരിക്കൂവല്‍ സ്വദേശി എം.വി.അഖില്‍ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ കുറിച്ച് സൂചന ലഭിച്ചിട്ടും അറസ്റ്റ് വൈകിക്കുന്നതില്‍ പ്രതിഷേധം ശക്തമായിതിനു പിന്നലെയാണ് അറസ്റ്റ് . പ്രതികളെ പിടികൂടാത്തതില്‍ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ എന്നിവരുള്‍പ്പെടെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
