പിറന്നാൾ ദിനത്തിൽ സോഷ്യൽ മീഡിയയാകെ ദുൽഖർ മയം; മൂന്ന് സിനിമകളുടെ അപ്ഡേറ്റ് ഇന്ന് പുറത്തിറങ്ങും

മലയാളത്തിന്റെ സൂപ്പർതാരം ദുൽഖർ സൽമാന്റെ പിറന്നാൾ ദിനമായ ഇന്ന് പതിവ് പോലെ വമ്പൻ ആഘോഷങ്ങളാണ് ദുൽഖർ ആരാധകർ പദ്ധതിയിടുന്നത്. ഒപ്പം നിറയെ അപ്‌ഡേറ്റുകളുമാണ് ആരാധകർക്കായി കാത്തിരിക്കുന്നത്.

ദുൽഖറിന്റെ മൂന്ന് സിനിമകളുടെ അപ്ഡേറ്റ് ആണ് ഇന്ന് പുറത്തിറങ്ങുന്നത്. തെലുങ്ക് ചിത്രം ‘ആകാശംലോ ഒക താര’, പാൻ ഇന്ത്യൻ ചിത്രം ‘കാന്ത’, ദുൽഖറിന്റെ നിർമാണത്തിൽ പുറത്തിറങ്ങുന്ന ‘ലോക’ എന്നീ സിനിമകളുടെ ടീസറുകളാണ് പുറത്തുവരുന്നത്. പവൻ സദിനേനി സംവിധാനം ചെയ്യുന്ന ‘ആകാശംലോ ഒക താര’ ഒരു ഡ്രാമ ഴോണറിൽ ഒരുങ്ങുന്ന സിനിമയാണ്. സിനിമയുടെ ടീസർ വൈകുന്നേരം 6 മണിക്കാണ് റിലീസ് ചെയ്യുന്നത്. ഗീത ആർട്സ്, സ്വപ്ന സിനിമ എന്നീ ബാനറുകളാണ് ചിത്രം നിർമിക്കുന്നത്.

‘ടാക്സിവാല’, ‘ഡിയർ കോംമ്രേഡ്’ എന്നീ സിനിമകൾക്ക് ഛായാഗ്രഹണം നിർവഹിച്ച സുജിത് സാരംഗ് ആണ് ഈ സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുക. ജിവി പ്രകാശ് കുമാർ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ സിനിമ പുറത്തിറങ്ങും. ചിത്രം ദുൽഖറിന്റെ കരിയറിലെ ഒരു നാഴികക്കല്ലായി മാറുമെന്നാണ് ഇൻഡസ്ട്രിയിൽ സംസാരം.

തമിഴ് സിനിമയിലെ ആദ്യ സൂപ്പര്‍സ്റ്റാറായി അറിയപ്പെടുന്ന എം.കെ ത്യാഗരാജ ഭാഗവതരുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ‘കാന്ത’ ഒരുങ്ങുന്നത്. ത്യാഗരാജ ഭാഗവതരായാണ് ദുല്‍ഖര്‍ എത്തുന്നത്. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് ടീസർ പുറത്തുവരുന്നത്. സെൽവമണി സെൽവരാജ് ആണ് ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് . ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് ഈ ബഹുഭാഷാ ചിത്രം നിർമ്മിക്കുന്നത്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ‘ദ ഹണ്ട് ഫോർ വീരപ്പൻ’ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകൻ ആണ് സെൽവമണി സെൽവരാജ്.

കല്യാണി പ്രിയദർശൻ, നസ്ലെൻ ഗഫൂർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമായ ‘ലോക – ചാപ്റ്റർ വൺ: ചന്ദ്ര’യുടെ ടീസറും ഇന്ന് പുറത്തിറങ്ങും. ഒരു സൂപ്പർ ഹീറോ കഥാപാത്രം ആയാണ് കല്യാണി ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ഡൊമിനിക് അരുൺ രചിച്ച് സംവിധാനം ചെയ്ത ചിത്രം വമ്പൻ ബജറ്റിലാണ് ഒരുങ്ങുന്നത്. ലോക എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണ് ‘ചന്ദ്ര’. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് സിനിമയുടെ നിർമാണം. ആഗസ്റ്റ് 28 ന് സിനിമ ആഗോള തലത്തിൽ റിലീസിന് തയ്യാറെടുക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

spot_img

Related news

വിസ്‌മയ മോഹൻലാൽ സിനിമയിലേക്ക്; തുടക്കം ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെ

മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍ സിനിമയിലേക്ക്. ആശിര്‍വാദ് സിനിമാസിന്റെ ചിത്രത്തില്‍ നായികയായി...

ദുൽഖർ സൽമാൻ – സെൽവമണി സെൽവരാജ് ചിത്രം ‘കാന്ത’ വരുന്നു; ചിത്രത്തിന്റെ പുതിയ അപ്‍ഡേറ്റ്

ദുല്‍ഖര്‍ നായകനായി ഇനി വരാനിരിക്കുന്ന ചിത്രമാണ് കാന്ത. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്...

ചരിത്രത്തിലേക്കൊരു തിരിഞ്ഞു നോട്ടം; പ്രേക്ഷകർ ഏറ്റെടുത്ത് ടോവിനോ നായകനായ ‘നരിവേട്ട’

കണ്ടുകൊണ്ടിരിക്കുന്നവരുടെ ഉള്ളിലേക്ക് മൂര്‍ച്ചയേറിയ ആയുധംപോലെ തുളഞ്ഞുകയറുന്ന ചില ചിത്രങ്ങളുണ്ട്. പറയുന്ന വിഷയംകൊണ്ടും...

ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് 2024: ഫെമിനിച്ചി ഫാത്തിമ മികച്ച ചിത്രം, ടൊവിനോ മികച്ച നടന്‍

തിരുവനന്തപുരം: 2024ലെ മികച്ച സിനിമയ്ക്കുള്ള 48-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡില്‍...