മലപ്പുറം: മലപ്പുറം പൊന്നാനിയില്‍ പൊലീസ് സംഘത്തെ വെട്ടിച്ചു കടന്ന് കളഞ്ഞ ലഹരി കടത്ത് സംഘത്തെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടി. ഇവര്‍ സഞ്ചരിച്ച കാറും പൊലീസ് പിടിച്ചെടുത്തു. നാല് പ്രതികളില്‍ രണ്ട് പേരെയാണ് പൊലീസ് പിടികൂടിയത്. മുഖ്യപ്രതിയായ കൊളത്തേരി സാദിഖിന്റെ കാറും പൊലീസ് കണ്ടെത്തി.
പൊന്നാനിയിലും വെളിയങ്കോട് പരിസര പ്രദേശങ്ങളിലും രാസ ലഹരി വില്‍പ്പന നടത്തുന്ന സംഘമാണ് പിടിയിലായത്. പൊലീസിനെ കണ്ട് സംഘം രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ വാഹനമിടിച്ച് എസ്‌ഐക്ക് പരിക്കേറ്റിരുന്നു. വെളിയങ്കോട് സ്വദേശി ഫിറോസ്, പൊന്നാനി സ്വദേശി മുഹമ്മദ് നിയാസുദ്ദീന്‍ എന്നിവരെയാണ് പൊലീസ് പിന്തുടര്‍ന്ന് പിടികൂടിയത്.