ഒന്നാം വര്‍ഷ കോളജ് വിദ്യാര്‍ഥികള്‍ക്ക് സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പ്; ഒക്ടോബര്‍ 31 വരെ അപേക്ഷിക്കാം

കോളജ് വിദ്യാർഥികൾക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നൽകുന്ന സ്കോളർഷിപ്പാണ് സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്. ഈ വർഷത്തെ സ്കോളർഷിപ്പിനായി വിദ്യാർഥികൾക്ക് ഒക്ടോബർ 31 വരെ ഓൺലൈൻ അപേക്ഷ നൽകാം.

യോഗ്യത

  • ഒന്നാം വർഷ ഡിഗ്രി പഠന വിദ്യാർഥികൾക്കാണ് അവസരം.
  • റെഗുലറായി പഠിക്കുന്നവരായിരിക്കണം.
  • 18നും 25നും വയസിന് ഇടയിലാണ് പ്രായപരിധി.
  • 2025ൽ നടന്ന ഹയർ സെക്കണ്ടറി, വിഎച്ച്എസ്‌ഇ പരീക്ഷകളിൽ 80 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയവരായിരിക്കണം.
  • അപേക്ഷകരുടെ കുടുംബവാർഷിക വരുമാനം നാലര ലക്ഷം രൂപയിൽ കവിയരുത്.
  • കറസ്പോണ്ടന്റ്/ ഡിസ്റ്റൻസ്/ ഡിപ്ലോമ വിദ്യാർഥികൾക്ക് അപേക്ഷിക്കാൻ സാധിക്കില്ല.
  • മറ്റേതെങ്കിലും സ്കോളർഷിപ്പ് നേടിയവർക്കും അപേക്ഷിക്കാനാവില്ല.

അപേക്ഷ

വിദ്യാർഥികൾ htttps://scholarship.gov.in സന്ദര്‍ശിച്ച് സെൻട്രൽ സെക്ടർ സ്കോളർഷിപ്പ് തെരഞ്ഞെടുത്ത് അപേക്ഷ സമർപ്പിക്കണം. അപേക്ഷയുടെ പ്രിന്റ്, വരുമാനം, യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം കോളജിൽ ഹാജരാക്കണം. വിശദമായ വിജ്ഞാപനവും, പ്രോസ്പെക്ടസും വെബ്സൈറ്റിൽ ലഭ്യമാണ്.

Related news

പോക്സോ കേസ് പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി; സംഭവം തിരുവല്ലയിൽ

തിരുവല്ല: പോക്സോ കേസിൽ പൊലീസ് കസ്റ്റഡിയിലായിരുന്ന പ്രതി സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടു....

മെസി വരവിന്റെ പേരിൽ സാമ്പത്തിക ക്രമക്കേട് ആരോപണം; മുൻമന്ത്രി വി. അബ്ദുറഹ്മാനെതിരെ കേസിന് നീക്കം

തിരുവനന്തപുരം: ലയണൽ മെസിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കാനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട...

കോന്നിയിൽ കൂട്ടിലകപ്പെട്ട കരിമ്പുലിയെ പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റി

പത്തനംതിട്ട: കോന്നി കുളത്തുമണ്ണിൽ കൂട്ടിലകപ്പെട്ട കരിമ്പുലിയെ തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക്...

ഡൽഹിയിൽ പിണറായി വിജയൻ ഉൾപ്പെടെയുള്ള സിപിഐഎം നേതാക്കളെ കസ്റ്റഡിയിലെടുത്തു

ന്യൂഡൽഹി: ഡൽഹിയിൽ പ്രതിഷേധത്തിന് ഒരുങ്ങുന്നതിനിടെ കേരളത്തിലെ സിപിഐഎം നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു....

നിയന്ത്രണം വിട്ട സ്വകാര്യബസ് യാത്രക്കാർക്കിടയിലേക്ക് പാഞ്ഞുകയറി അപകടം; അഞ്ച് സ്ത്രീകൾക്ക് പരിക്ക്, ഒരാൾ മരിച്ചു

കോട്ടയം: ചന്തക്കവലയിൽ നിയന്ത്രണം വിട്ട സ്വകാര്യബസ് യാത്രക്കാർക്കിടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഗുരുതരമായി...