പത്തനംതിട്ട: ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മൂന്ന് അസം സ്വദേശികള്‍ പിടിയില്‍. പത്തനംതിട്ട കോന്നിയിലാണ് സംഭവം. ഇറച്ചിക്കോഴി കടയിലെ ജീവനക്കാരാണ് അറസ്റ്റിലായത്. ബംഗാള്‍ സ്വദേശിയാണ് യുവതി. അസം സ്വദേശികളായ ഖരീമുള്ള, അമീര്‍, റിബുള്‍ എന്നിവരാണ് പ്രതികള്‍.
ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാരി കോന്നി ആനകുത്തിയിലെ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. ഒറ്റയ്ക്ക് താമസിച്ചിരുന്ന ഇവരെ ഏറെക്കാലമായി പ്രതികള്‍ ശല്യം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം രാത്രി ജോലി കഴിഞ്ഞു മടങ്ങി വന്ന യുവതിയെ പ്രതികള്‍ കടന്നുപിടിച്ചു. ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തി രക്ഷപ്പെടുത്തുകയായിരുന്നു.
പൊലീസ് കേസ് എടുത്തതോടെ സ്ഥലംവിട്ട പ്രതികളെ തമിഴ്‌നാട്ടിലെ ജോളാര്‍പേട്ടയില്‍ നിന്നാണ് പിടികൂടിയത്. നാട്ടിലേയ്ക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലാണ് മൂവരും അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.