പത്തനംതിട്ട: പത്തനംതിട്ട റാന്നി മക്കപ്പുഴയില്‍ യുവാവിനെ കാര്‍ ഇടിച്ചു കൊലപ്പെടുത്തി. ചെതോങ്കര സ്വദേശിഅമ്പാടി സുരേഷ് ആണ് മരിച്ചത്. പാര്‍ക്കിങ്ങിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതത്തിലേക്ക് നയിച്ചത്. ബിവറേജസിന് മുന്നിലുണ്ടായ അടിപിടിയാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഭവത്തില്‍ മൂന്നു പ്രതികള്‍ ഉണ്ടെന്ന് റാന്നി പോലീസ് പറയുന്നു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.
അമ്പാടിയെ കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ ഒളിവില്‍ പോയി. റോഡപകടത്തില്‍ കൊല്ലപ്പെട്ടു എന്ന രീതിയിലാണ് പോലീസ് ആദ്യം ഇതിനെ സമീപിച്ചത്. എന്നാല്‍ പിന്നീടാണ് സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും കൊലപാതകമാണെന്ന് സംശയുണ്ടായത്. ബിവേറേജസ് മദ്യവില്‍പ്പന ശാലയ്ക്ക് മുന്നിലുണ്ടായ അടിപിടിയെ തുടര്‍ന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു.