വിവാദങ്ങൾക്കിടെ എമ്പുരാൻറെ റീ എഡിറ്റ് പതിപ്പ് ഇന്ന് മുതൽ തിയറ്ററുകളിൽ

കൊച്ചി: വിവാദങ്ങള്‍ക്കിടെ എമ്പുരാന്റെ റീ എഡിറ്റഡ് പതിപ്പ് തിയറ്ററുകളിലെത്തി. വ്യാപകമായ പ്രതിഷേധത്തെത്തുടര്‍ന്ന് നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടതനുസരിച്ച് 24 സീനുകളാണ് എമ്പുരാനില്‍ വെട്ടിയത്. ബജ് രംഗി അഥവാ ബല്‍രാജ് എന്ന വില്ലന്റെ പേര് ബല്‍ദേവാക്കി മാറ്റി. ഗുജറാത്ത് കലാപകാലത്തെ വര്‍ഷം കാണിക്കുന്നത് ഒഴിവാക്കി. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ മുഴുവന്‍ ദൃശ്യങ്ങളും വെട്ടി.

ഈ റീ എഡിറ്റഡ് ഭാഗം ഇന്നലെ രാത്രിയോടു കൂടിയാണ് തിയറ്ററുകളില്‍ എത്തിയത്. ഇന്ന് രാവിലെ ഷോ മുതല്‍ റീ എഡിറ്റഡ് പതിപ്പായിരിക്കും പ്രദര്‍ശിപ്പിക്കുക. എല്ലാ തിയറ്ററുകളിലും ഇനി മുതല്‍ റീ എഡിറ്റഡ് പതിപ്പുകളാണ് പ്രദര്‍ശിപ്പിക്കുക. ആരെയും പേടിച്ചിട്ടല്ല തിരുത്തല്‍ ആവശ്യപ്പെട്ടതെന്നാണ് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ വിശദീകരിച്ചത്. എന്നാല്‍ കോണ്‍ഗ്രസും സിപിഎമ്മും ഉന്നയിക്കുന്ന ആക്ഷേപം സംഘപരിവാറാണ് പിന്നിലെന്നാണ്.

spot_img

Related news

മലയാള സിനിമയില്‍ ഇത് ചരിത്രം; ‘എമ്പുരാന്റെ’ ആഗോള തിയേറ്റര്‍ ഷെയര്‍ 100 കോടി കടന്നു

മലയാള സിനിമയില്‍ പുതിയ റെക്കോഡിട്ട് പൃഥ്വിരാജ്-മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍. ചിത്രത്തിന്റെ ആഗോളതലത്തിലുള്ള...

എമ്പുരാന്‍ സിനിമയുടെ പേരിലെ വിവാദങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍; സിനിമയിലെ ചില ഭാഗങ്ങള്‍ നീക്കം ചെയ്യും

എമ്പുരാന്‍ സിനിമയുടെ പേരിലെ വിവാദങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍. കുറേപേര്‍ക്ക് സിനിമയിലെ...

തിയേറ്ററുകളില്‍ ആവേശത്തിമര്‍പ്പ്; മോഹന്‍ലാല്‍ – പൃഥ്വിരാജ് ചിത്രം എമ്പുരാന്‍ തിയേറ്ററുകളില്‍

ആരാധകരുടെ പ്രതീക്ഷകള്‍ക്ക് വിരാമമിട്ടുകൊണ്ട് മോഹന്‍ലാല്‍ - പൃഥ്വിരാജ് ചിത്രം എമ്പുരാന്‍ തിയേറ്ററുകളില്‍....

മലയാളികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന എമ്പുരാന്‍ നാളെ തിയറ്ററുകളില്‍

മലയാളികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന എമ്പുരാന്‍ നാളെ തിയറ്ററുകളില്‍ എത്തും. പൃഥ്വിരാജിന്റെ സംവിധാനത്തില്‍...

ആരാധകര്‍ക്ക് സര്‍പ്രൈസ്; എമ്പുരാന്‍ ട്രെയിലര്‍ നേരത്തെ എത്തി, മണിക്കൂറുകള്‍ക്കകം മില്യണ്‍ വ്യൂസ്‌

പ്രേക്ഷകര്‍ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രം എമ്പുരാന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്നലെ അര്‍ധരാത്രിയിലാണ്...