ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന് ആരോപണം; അഖില്‍ മാരാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിന് എതിരെ വിമര്‍ശനം ഉന്നയിച്ച അഖില്‍ മാരാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. ബിജെപിയുടെ പരാതിയില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് കൊട്ടാരക്കര പൊലീസ് കേസെടുത്തത്.

രാജ്യത്തിന്റെ പരമാധികാരത്തെയും ഐക്യത്തെയും അഖണ്ഡതയെയും വ്രണപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ സമൂഹ മാധ്യമത്തിലൂടെ അഖില്‍ മാരാര്‍ ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്നാണ് എഫ്ഐആര്‍. ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പായ 152 ആണ് ചുമത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസമാണ് പഹല്‍ഗാം വിഷയം ഉയര്‍ത്തി അഖില്‍ മാരാര്‍ ഫേസ്ബുക്കില്‍ വീഡിയോ പങ്കുവെച്ചത്.

പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയ ഒരാളെ പോലും പിടികൂടിയില്ലെന്നും ഇന്ത്യ ബലൂചിസ്ഥാന് ആയുധങ്ങള്‍ നല്‍കി പാകിസ്താനില്‍ സംഘര്‍ഷം സൃഷ്ടിച്ചെന്നുമാണ് അഖില്‍ മാരാരുടെ പ്രതികരണം. സാധാരണക്കാരായ പാകിസ്താനികളെ കൊലചെയ്തുവെന്നും മറ്റൊരു കരുത്തരായ രാജ്യത്തിന്റെ അടിമകളായി ആത്മാഭിമാനം ഇല്ലാത്തവരായാണ് നമ്മുടെ ഭരണാധികാരികളും സേനയും നിലകൊള്ളുന്നതെന്നും വിഡിയോയില്‍ പറയുന്നു. ഇതിനെതിരെ ബിജെപി കൊട്ടാരക്കര മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കരയാണ് പൊലീസില്‍ പരാതി നല്‍കിയത്.

spot_img

Related news

ഭാര്യയ്ക്ക് അവിഹിതബന്ധമെന്ന് സംശയം; കശാപ്പുശാലയിൽ കൊണ്ടുപോയി കഴുത്തറത്ത് കൊന്ന ഭർത്താവിന് വധശിക്ഷ

മലപ്പുറം: പരപുരുഷബന്ധം സംശയിച്ച് ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് പരപ്പനങ്ങാടി നെടുവ...

‘വി.ഡി സതീശന്‍ നയിക്കുന്ന യുഡിഎഫിലേക്കില്ല; നിലമ്പൂരില്‍ മത്സരിക്കില്ല’: പി.വി അന്‍വര്‍

വി.ഡി സതീശൻ നയിക്കുമ്പോൾ യുഡിഎഫിലേക്ക് ഇല്ലെന്ന് പി.വി അൻവർ. താനെന്തും അംഗീകരിക്കുമെന്ന്...

വീണ്ടും കാട്ടാനക്കലി; അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു 

പാലക്കാട്: പാലക്കാട് അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. ചീരക്കടവ് സ്വദേശി...

സംസ്ഥാനത്ത് പകർച്ചവ്യാധി ഭീഷണി; പനിബാധിതരുടെ എണ്ണം 8000 കടന്നു

കാലവര്‍ഷക്കെടുതിക്കൊപ്പം സംസ്ഥാനത്ത് പകര്‍ച്ചവ്യാധി ഭീഷണിയും. പ്രതിദിന പനിബാധിതരുടെ എണ്ണം എണ്ണായിരം കടന്നു....

സര്‍പ്രൈസ് പ്രഖ്യാപനവുമായി സിപിഐഎം; നിലമ്പൂരില്‍ എം സ്വരാജ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം...