പ്രതികാരം തീർക്കാൻ അദ്നാൻ എത്തിയത് രാത്രിയിൽ; മുത്തശ്ശിയെയും കൊല്ലാൻ ശ്രമം; കോഴിക്കോട്ടെ പതിനാറുകാരിയുടെ മരണത്തിൽ ഞെട്ടിച്ച് കൂടുതൽ വിവരങ്ങൾ

കോഴിക്കോട് ഈസ്റ്റ് മൂഴിക്കലിൽ പതിനാറുകാരി നസ്രിനയെ ബന്ധുവായ യുവാവ് കൊലപ്പെടുത്തിയ സംഭവത്തിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്. കൊലപാതകം ആസൂത്രിതമാണെന്നും പ്രതിയായ അദ്നാൻ കൃത്യമായ പ്ലാനിംഗോടെയാണ് വീട്ടിലെത്തിയതെന്നും പൊലീസ് സ്ഥിരീകരിച്ചു. നസ്രിനയെ കൊലപ്പെടുത്തിയ ശേഷം അദ്നാൻ മറ്റൊരു മുറിയിൽ ജീവനൊടുക്കുകയായിരുന്നു.

ഇന്നലെ രാത്രി 7.48-ഓടെയാണ് കുളത്തൂർ സ്വദേശിയായ അദ്നാൻ നസ്രിനയുടെ വീട്ടിലെത്തിയത്. പിടിക്കപ്പെടാതിരിക്കാൻ വീടിന്റെ അടുക്കള ഭാഗത്തെ സിസിടിവി ക്യാമറ തിരിച്ചു വെച്ച ശേഷം അടുക്കള വഴി അകത്തുകയറി മുകൾനിലയിലെ മുറിയിൽ ഒളിച്ചിരുന്നു. രാത്രി എട്ട് മണിയോടെ മുറിയിലെത്തിയ നസ്രിനയെ കഴുത്തിൽ ഷാൾ മുറുക്കി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്.

സംഭവസമയം നസ്രിനയുടെ അമ്മയും സഹോദരങ്ങളും വീട്ടിലുണ്ടായിരുന്നു. കള്ളൻ കയറിയെന്ന് കരുതി പരിശോധിച്ചപ്പോഴാണ് നസ്രിനയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ മുത്തശ്ശിയെയും ശ്വാസം മുട്ടിച്ച് കൊല്ലാൻ അദ്നാൻ ശ്രമിച്ചതായി വിവരമുണ്ട്. അദ്നാനെ മുറിയിൽ പൂട്ടിയിട്ട ശേഷം വീട്ടുകാർ നസ്രിനയുമായി ആശുപത്രിയിലേക്ക് പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരികെ എത്തിയപ്പോഴാണ് അദ്നാനെ മുഖത്ത് സെല്ലോ ടേപ്പ് ചുറ്റി മരിച്ച നിലയിൽ കണ്ടെത്തിയത്.

അദ്നാന്റെ സ്വഭാവദൂഷ്യവും വീട്ടിൽ നിന്ന് പണം മോഷ്‌ടിച്ചതും നസ്രിന ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സഹോദരിമാരുടെ മക്കളായ ഇരുവരും ഒരേ വീട്ടിലായിരുന്നു താമസം. എന്നാൽ അടുത്തിടെ അദ്നാൻ വീട്ടുകാരുമായി പിണങ്ങി മാറി താമസിക്കുകയായിരുന്നു. ഈ പകയാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കരുതപ്പെടുന്നു.

ഫോറൻസിക് വിദഗ്ധരും പൊലീസും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. പ്രതികാരം തീർക്കാൻ യുവാവ് നടത്തിയ ഈ ക്രൂരതയുടെ ഞെട്ടലിലാണ് നാട്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

spot_img

Related news

മലപ്പുറത്ത് 16-ൽ 16-ഉം തൂത്തുവാരുമെന്ന് ലീഗ്; കോഴിക്കോട് 13-ൽ 13-ഉം പിടിക്കുമെന്ന് ഡിസിസി; യുഡിഎഫ് ക്യാമ്പുകളിൽ ആവേശം

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം വരാനിരിക്കെ മലബാറിൽ വൻ വിജയപ്രതീക്ഷയുമായി യുഡിഎഫ്. മലപ്പുറം...

ചുട്ടുപൊള്ളുന്ന കേരളം; വൈദ്യുതി ഉപഭോഗത്തിൽ റെക്കോർഡ്

കേരളത്തിൽ വേനൽച്ചൂട് കനക്കുന്നു. ചൂട് അസഹനീയമായതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സർവ്വകാല...

തർക്കം സമയക്രമത്തെ ചൊല്ലി; കോഴിക്കോട് പാളയം സ്റ്റാൻഡിൽ ബസ് ജീവനക്കാരുടെ അതിക്രമം, യാത്രക്കാർ പരിഭ്രാന്തരായി

കോഴിക്കോട് പാളയം ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിലുണ്ടായ തർക്കം...

നാളെ വിഷു; കണിയും കൈനീട്ടവുമായി സമൃദ്ധിയുടെ പുലരിയെ വരവേൽക്കാൻ മലയാളി

കാർഷിക സംസ്‌കൃതിയുടെയും സമൃദ്ധിയുടെയും സ്മരണ പുതുക്കി മലയാളികൾ നാളെ വിഷു ആഘോഷിക്കുന്നു....

‘ബൈ ബൈ പിണറായി’: ഫ്ലെക്സിനെച്ചൊല്ലി പോര്; 7 സി.പി.ഐ.എം പ്രവർത്തകർക്കെതിരെ കേസ്

കൊച്ചിയിൽ 'ബൈ ബൈ പിണറായി' എന്ന ഫ്ലെക്സ് ബോർഡിനെ ചൊല്ലിയുണ്ടായ തർക്കം...