ആരോഗ്യവകുപ്പ് നിയമനതട്ടിപ്പ് കേസ് പ്രതി അഖില്‍ സജീവന്‍ അറസ്റ്റില്‍; നടപടി സിഐടിയു ഫണ്ട് തട്ടിപ്പ് കേസില്‍

ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമനതട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ അഖില്‍ സജീവന്‍ അറസ്റ്റിലായി. 2021ലെ സിഐടിയു ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചെ തേനിയില്‍ വെച്ചാണ് അഖില്‍ സജീവനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ പത്തനംതിട്ടയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. അഖില്‍ സജീവിനെ ഡിവൈഎസ്.പി നന്ദകുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

മരുകമള്‍ക്ക് ആരോഗ്യവകുപ്പില്‍ നിയമനം നല്‍കാമെന്ന് വാഗ്ദാനം നല്‍കി മലപ്പുറം സ്വദേശിയായ ഹരിദാസന്‍ എന്നയാളില്‍നിന്ന് ഒരു ലക്ഷത്തിലേറെ രൂപ അഖില്‍ സജീവന്‍ വാങ്ങി ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായ അഖില്‍ മാത്യുവിന് കൈമാറിയെന്ന ആരോപണം വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. തട്ടിപ്പിലെ മുഖ്യ സൂത്രധാരന്‍ അഖില്‍ സജീവന്‍ ആണെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

ഒളിവില്‍ പോയ അഖില്‍ സജീവനെ കണ്ടെത്താന്‍ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയായിരുന്നു. അഖില്‍ സജീവന്‍ സംസ്ഥാനം വിട്ടെന്ന വിവരം നേരത്തെ തന്നെ പൊലീസിന് ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പ്രത്യേക സംഘങ്ങളായി ചെന്നൈയിലും ബംഗളുരുവിലും ഉള്‍പ്പടെ അന്വേഷണം നടത്തിവരികയായിരുന്നു. അതിനിടെയാണ് തേനിയില്‍നിന്ന് പ്രതി പിടിയിലായത്.

അഖില്‍ സജീവ് നേരത്തെയും തട്ടിപ്പ് നടത്തിയിരുന്നതായി വ്യക്തമായിട്ടുണ്ട്. സിഐടിയു പത്തനംതിട്ട ഓഫീസ് സെക്രട്ടറിയായിരുന്ന ഇയാളെ ഫണ്ട് തിരിമറിയെ തുടര്‍ന്ന് പുറത്താക്കിയിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ നിയമനം നല്‍കാമെന്ന് പറഞ്ഞും ഇയാള്‍ തട്ടിപ്പ് നടത്തിയെന്ന വിവരം പുറത്തുവന്നിട്ടുണ്ട്.

spot_img

Related news

വില 40 കോടിയോളം രൂപ; നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിദേശ വനിതയിൽ നിന്ന് പിടികൂടിയത് അതിമാരക ലഹരിമരുന്ന്

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിദേശ വനിതയിൽ നിന്ന് പിടികൂടിയ മയക്ക്...

ആദ്യ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം

ആദ്യ ബലാത്സംഗ കേസിൽ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ്...

‘ചെറിയ ചൂരൽ പ്രയോഗം ആവാം’; വിദ്യാർഥിയെ തിരുത്താനും അച്ചടക്കം പഠിപ്പിക്കാനും ശിക്ഷിക്കുന്നതിൽ തെറ്റില്ല: ഹൈക്കോടതി

കൊച്ചി: വിദ്യാർഥിയെ അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരൽ പ്രയോഗം നടത്തുന്നതിൽ തെറ്റില്ലെന്ന്...

അബദ്ധത്തിൽ വൈദ്യുതിലൈനിൽ കൈ തട്ടി; ഷോക്കേറ്റ് 12കാരിക്ക് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളി കച്ചേരിമുക്കിൽ വൈദ്യുതലൈനിൽ നിന്നും ഷോക്കേറ്റ് പന്ത്രണ്ടുകാരിക്ക് ദാരുണാന്ത്യം....

കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നയങ്ങൾ പിൻവലിക്കണം; 24 മണിക്കൂർ ദേശീയ പണിമുടക്ക് ആരംഭിച്ചു

രാജ്യത്തെ 10 കേന്ദ്ര ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് ആരംഭിച്ചു....