കോട്ടക്കലിൽ ആബിദ് ഹുസൈൻ, മണ്ണാർക്കാട് ഷംസുദ്ദീൻ; സിറ്റിംഗ് സീറ്റുകൾ നിലനിർത്താൻ ലീഗിന്റെ പോരാളികൾ റെഡി!

മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്ന മുതിർന്ന നേതാവ് എം കെ മുനീറിന് ഇത്തവണ സീറ്റില്ല. പി കെ കുഞ്ഞാലിക്കുട്ടി വേങ്ങരയ്ക്ക് പകരം മലപ്പുറത്ത് നിന്നാണ് ഇത്തവണ ജനവിധി തേടുക. വേങ്ങരയിൽ കെ എം ഷാജി ആയിരിക്കും സ്ഥാനാർത്ഥി. കോഴിക്കോട് സൗത്തിൽ ഫൈസൽ ബാബുവാണ് ലീഗ് സ്ഥാനാർത്ഥി. ഫാത്തിമ തെഹ്‌ലിയ പേരാമ്പ്രയിൽ മത്സരിക്കും.

ജയന്തി രാജൻ കൂത്തുപറമ്പിലും റസാക്ക് മാസ്റ്റർ കുന്നമംഗലത്തും മഞ്ചേരിയിൽ റഹ്മത്തുള്ളയും മത്സരിക്കും. തിരൂരങ്ങാടിയിൽ അബ്ദുറബ്ബിന്റെ അനിയൻ അൻവർ നഹയാണ് കളത്തില്‍ ഇറങ്ങുക. തിരുവമ്പാടി വെച്ചുമാറില്ല. പൊതുസ്ഥാനാർത്ഥിയും ഇല്ല. സി കെ കാസിം മത്സരിക്കും. കുറ്റ്യാടിയില്‍ പാറക്കൽ അബ്ദുള്ളയും മഞ്ചേശ്വരത്ത് എ കെ എം അഷറഫും കോട്ടക്കലിൽ ആബിദ് ഹുസൈൻ തങ്ങളും മണ്ണാർക്കാട് എൻ ഷംസുദ്ദീനും കളമശ്ശേരിയില്‍ വി ഇ അബ്ദുൽ ഗഫൂറും മത്സരിക്കും.

spot_img

Related news

തൃശ്ശൂരിൽ പൊലീസിനു നേരെ ഗുണ്ടാ ആക്രമണം; എസ്.ഐ അടക്കം നാല് പേർക്ക് പരുക്ക്

തൃശ്ശൂർ: മൂർക്കനിക്കരയിൽ പൊലീസിനു നേരെ ഗുണ്ടാ ആക്രമണം. ഒല്ലൂർ പൊലീസ് സ്റ്റേഷനിലെ...

ഞായറാഴ്ചകളിൽ പള്ളിയിൽ പോകുന്ന നേരം നോക്കി മോഷണം; ട്രെയിൻ കയറിവരുന്ന തമിഴ്നാട് സ്വദേശി സ്റ്റീഫൻ പിടിയിൽ!

കോട്ടയം: ഞായറാഴ്ചകളില്‍ പുലര്‍ച്ചെ തീവണ്ടിയില്‍ തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലെത്തും. വീട്ടുകാര്‍ പള്ളിയില്‍...

ഡോ. വന്ദനാ ദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരൻ; ആ കത്രികത്തുമ്പിലെ ക്രൂരതയ്ക്ക് വിധി വരുന്നു!

കൊല്ലം: ഡോക്ടർ വന്ദനാദാസ് കൊലക്കേസിൽ പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി. കൊല്ലം...

ഫാത്തിമ തഹ്ലിയയോ ടി.വി. ഇബ്രാഹിമോ? ലീഗ് ക്യാമ്പിൽ സ്ഥാനാർത്ഥി നിർണയം ക്ലൈമാക്സിലേക്ക്!

മലപ്പുറം: മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥി നിര്‍ണയ യോഗത്തില്‍ നാടകീയ രംഗങ്ങള്‍. മൂന്ന്...

ഇരിങ്ങാലക്കുടയിലെ ബസ് ദുരന്തം: ‘പൂമല’ ബസ് ഡ്രൈവർ പിടിയിൽ; സലീഷിനെതിരേ ചുമത്തിയത് നരഹത്യാക്കുറ്റം!

തൃശൂര്‍: ഇരിങ്ങാലക്കുട സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപം ഒരാളുടെ മരണത്തിനും മറ്റൊരാള്‍ക്ക് ഗുരുതര...