ഫാത്തിമ തഹ്ലിയയോ ടി.വി. ഇബ്രാഹിമോ? ലീഗ് ക്യാമ്പിൽ സ്ഥാനാർത്ഥി നിർണയം ക്ലൈമാക്സിലേക്ക്!

മലപ്പുറം: മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥി നിര്‍ണയ യോഗത്തില്‍ നാടകീയ രംഗങ്ങള്‍. മൂന്ന് ടേം വ്യവസ്ഥ ലീഗ് എംഎല്‍എമാരെ ഓര്‍മ്മിപ്പിച്ച് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. ഒരു തവണകൂടി മത്സരിക്കാന്‍ അവസരം നല്‍കണമെന്ന് സാദിഖലി തങ്ങളോട് ചില സിറ്റിംഗ് എംഎല്‍എമാര്‍ അഭ്യര്‍ത്ഥിച്ചു എന്നാണ് റിപ്പോര്‍ട്ട്.

അങ്ങനെയെങ്കില്‍ തിരിച്ചുപിടിക്കേണ്ട സീറ്റുകളില്‍ മത്സരിക്കാം എന്നാണ് തങ്ങളുടെ അഭിപ്രായം. ആരും സുരക്ഷിത മണ്ഡലങ്ങളില്‍ കണ്ണുവെക്കേണ്ടതില്ലെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. അതേസമയം, കുന്ദമംഗലത്ത് ഫാത്തിമ തഹ്ലിയക്കും കൊണ്ടോട്ടി പിഎംഎ സമീറിനും നല്‍കണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

എന്നാല്‍ കൊണ്ടോട്ടിയില്‍ ടി.വി ഇബ്രാഹിമിനെ മാറ്റാന്‍ ആവില്ലെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. കുന്ദമംഗലം ഫാത്തിമ തഹ്ലിയെ മത്സരിപ്പിച്ചാല്‍ എ പി വോട്ടുകള്‍ ലഭിക്കില്ലെന്ന വിമര്‍ശനവുമുണ്ട്. നിലവില്‍ ലീഗിലെ യോഗം തുടരുകയാണ്. സ്ഥാനാർത്ഥികളെ ഇന്ന് വൈകീട്ട് പ്രഖ്യാപിക്കും.

കഴിഞ്ഞ ദിവസം നടന്ന സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചയില്‍ മുതിര്‍ന്ന നേതാവ് പി കെ കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍ നിന്ന് മലപ്പുറത്തേക്ക് മാറാനും കെ എം ഷാജിയെ വേങ്ങരയില്‍ മത്സരിപ്പിക്കാനും ധാരണയായിരുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പിഎംഎ സലാം ഇത്തവണ മത്സരിക്കില്ല.

spot_img

Related news

അവിവാഹിതയായ യുവതി വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

കോഴിക്കോട് കുന്ദമംഗലത്ത് വീട്ടുകാർ അറിയാതെ അവിവാഹിതയായ യുവതി പ്രസവിച്ചു. പ്രസവത്തിന് പിന്നാലെ...

“ശ്രീനന്ദ ഇനി നോവാർന്ന ഓർമ്മ”; മൃതദേഹം കടമ്പഴിപ്പുറത്തെത്തിച്ചു, സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഐവർമഠത്തിൽ

ചിക്കമഗളൂരുവിൽ വച്ച് കാണാതാവുകയും പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്ത പാലക്കാട്...

സൈക്കിൾ പൈപ്പിനുള്ളിൽ 17 ലക്ഷത്തിന്റെ സ്വർണ്ണം; കൊച്ചി വിമാനത്താവളത്തിൽ തൃശൂർ സ്വദേശി പിടിയിൽ

കൊച്ചി വിമാനത്താവളത്തിൽ ടോയ് സൈക്കിളിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണ്ണം കസ്റ്റംസ്...

“രഞ്ജിത്തിനെതിരെ തെളിവുണ്ട്, പരാതി വ്യാജമല്ല”; ജാമ്യ ഉത്തരവിൽ കോടതിയുടെ നിർണ്ണായക നിരീക്ഷണം!

ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി. രഞ്ജിത്തിന് ജാമ്യം...

പട പുറപ്പാട് തുടങ്ങി; ഫലം വരും മുൻപേ കോൺഗ്രസിൽ മുഖ്യമന്ത്രി കസേരയ്ക്കായി പോര്!

കേരളത്തിൽ വോട്ടെണ്ണലിന് മുൻപേ മുഖ്യമന്ത്രിയാരെന്ന ചർച്ചകളിൽ കോൺഗ്രസിൽ പോര് മുറുകുന്നു. വി.ഡി...