മണ്ണട്ടംപാറ അണക്കെട്ടില്‍ ഒഴുക്കില്‍പ്പെട്ട യുവാവ് മരിച്ചു

മലപ്പുറം മൂന്നിയൂര്‍ മണ്ണട്ടംപാറ അണക്കെട്ടില്‍ ഒഴുക്കില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വെളിമുക്ക് ആലുങ്ങല്‍ സ്വദേശി ചക്കുങ്ങല്‍ വീട്ടില്‍ പരിയകത്ത് സലീമിന്റെ മകന്‍ അജ്മല്‍ അലി (21) ആണ് മരിച്ചത്

ഞായറാഴ്ച വൈകുന്നേരം ആണ് സംഭവം. അണക്കെട്ടില്‍ നീന്തുന്നതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഉടന്‍തന്നെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.ചികിത്സയിലിരിക്കെ ഇന്ന് മരണം സംഭവിക്കുകായിരുന്നു

മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മാതാവ് : ജമീല. സഹോദരന്‍: അന്‍ഷിഫ്.

spot_img

Related news

വിവാദ പ്രസ്താവന: കെ ടി ജലീലിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം എസ്പിക്ക് പരാതി

മലപ്പുറം : സ്വര്‍ണ്ണക്കടത്ത് കേസുകളിലെ പ്രതികളില്‍ ഭുരിഭാഗവും മുസ്ലിംങ്ങളാണെന്ന വിവാദ പ്രസ്താവനയില്‍...

മുഖ്യമന്ത്രിയുടെ പ്രതികരണം എത്തിയതിന് പിന്നാലെ മാധ്യമങ്ങളെ കാണാന്‍ പി വി അന്‍വര്‍ എംഎല്‍എ.

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിനും പൊളിറ്റിക്കല്‍ സെക്രട്ടറി പി...

എംപോക്‌സ് സ്ഥിരീകരിച്ച യുവാവുമായി നേരിട്ട് സമ്പർക്കമുള്ള 23 പേർ നിരീക്ഷണത്തിൽ

മലപ്പുറം: എംപോക്‌സ് സ്ഥിരീകരിച്ച യുവാവുമായി നേരിട്ട് സമ്പർക്കമുള്ള 23 പേർ നിരീക്ഷണത്തിൽ....

‘ശരിയുടെ പാതയിലാണെങ്കില്‍ എന്തിന് ഭയപെടണം?’: എസ് ശശിധരന്‍ ഐപിഎസ്

മലപ്പുറം: അഴിമതിക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ താത്പര്യപെടുന്ന ആളാണ് താനെന്ന് മലപ്പുറം എസ്...