വളാഞ്ചേരിയിൽ പ്ലസ്ടു വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം; പത്തോളം പേർക്കെതിരെ പരാതി

വളാഞ്ചേരി: മലപ്പുറം വളാഞ്ചേരിയിൽ പ്ലസ് ടു വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനമേറ്റതായി പരാതി. ഇരിമ്പിളിയം ജി.എച്ച്.എസ്.എസ്സിലെ വിദ്യാർത്ഥിയായ റഷീദിനാണ് മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റത്. പത്തോളം വരുന്ന വിദ്യാർത്ഥികൾ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.

ഇരുമ്പ് വടി ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉപയോഗിച്ചാണ് മർദ്ദനമെന്ന് റഷീദിൻ്റെ കുടുംബം ആരോപിക്കുന്നു. മർദ്ദനത്തിൽ റഷീദിൻ്റെ കണ്ണിനും മറ്റ് ശരീരഭാഗങ്ങൾക്കും സാരമായ പരുക്കേറ്റിട്ടുണ്ട്. വിദ്യാർത്ഥിയെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ചികിത്സയിലാണ് റഷീദ്.

സംഭവത്തെക്കുറിച്ച് വളാഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വ്യക്തിപരമായ തർക്കങ്ങളാണോ മർദ്ദനത്തിന് പിന്നിലെ കാരണമെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. വിദ്യാർത്ഥികളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. വിദ്യാർത്ഥികൾക്കിടയിലെ ഇത്തരം അക്രമങ്ങൾ തുടർ സംഭവമായിക്കൊണ്ടിരിക്കുകയാണ്.

spot_img

Related news

തിരൂരില്‍ യുവാവ് കുത്തേറ്റ് മരിച്ച സംഭവം; നാല് സഹോദരങ്ങളെ കസ്റ്റഡിയിലെടുത്ത് പോലീസ്

മലപ്പുറം: മലപ്പുറം തിരൂരിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ നാലു പേരെ...

ചാർജ് ചെയ്യാൻ കുത്തിവച്ച പവർബാങ്ക് പൊട്ടിത്തെറിച്ചു; തിരൂരിൽ വീട് പൂർണമായി കത്തിനശിച്ചു

തിരൂർ: ചാർജ് ചെയ്യാൻ കുത്തിവച്ച പവർബാങ്ക് പൊട്ടിത്തെറിച്ച് വീട് പൂർണമായി കത്തിനശിച്ചു....

ആത്മീയ ചികിത്സയുടെ മറവിൽ ലൈംഗികാതിക്രമം; കൽപകഞ്ചേരിയിൽ 34 വയസ്സുകാരൻ അറസ്റ്റിൽ

കൽപകഞ്ചേരി: ആത്മീയ ചികിത്സയുടെ മറവിൽ, വിവാഹം ഉറപ്പിച്ച പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ...

കാടാമ്പുഴയിൽ റോഡിന് നടുവിലെ വലിയ കുഴി; അപകടങ്ങൾ പതിവാകുന്നു

കാടാമ്പുഴ: റോഡിന് നടുവിലെ വലിയ കുഴിയിൽ വീണ് വാഹനങ്ങൾ അപകടത്തിൽപെടുന്നതായി പരാതി....

ലൈനുകൾ അപകടാവസ്ഥയിൽ, കെഎസ്ഇബിയുടെ അനാസ്ഥയെന്ന് നാട്ടുകാർ; വേങ്ങരയിൽ പതിനെട്ടുകാരനായ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചതിൽ പ്രതിഷേധം

മലപ്പുറം: വേങ്ങരയിൽ പതിനെട്ടുകാരനായ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെഎസ്ഇബിയ്‌ക്കെതിരെ നാട്ടുകാരുടെ...