പാലക്കാട് നെന്മാറ അയിലൂരില്‍ കര്‍ഷകന്‍ ജീവനൊടുക്കി

പാലക്കാട്: പാലക്കാട് വീണ്ടും കര്‍ഷകന്‍ ജീവനൊടുക്കി. നെന്മാറ അയിലൂരില്‍ കര്‍ഷകന്‍ ജീവനൊടുക്കി. അയിലൂര്‍ കയ്പ്പഞ്ചേരി സ്വദേശി സോമന്‍ (58) ആണ് ആത്മഹത്യ ചെയ്തത്. കൃഷി നശിച്ചുവെന്നും വായ്പ തിരിച്ചടവ് മുടങ്ങിയെന്നും എഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. ഇന്ന് പുലര്‍ച്ചെയാണ് വീടിന് മുന്നിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ സോമനെ ബന്ധുക്കള്‍ കണ്ടെത്തിയത്.

കഴിഞ്ഞ കുറച്ച് നാളുകളായി വലിയ രീതിയിലുള്ള മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു സോമന്‍. കൃഷി നശിച്ചതിനെ തുടര്‍ന്ന് വിവിധ ബാങ്കുകളില്‍ ഉണ്ടായിരുന്ന വായ്പ തിരിച്ചടവുകള്‍ മുടങ്ങുന്ന സാഹചര്യമുണ്ടായിരുന്നു. വലിയ രീതിയിലുള്ള സാമ്പത്തിക ബാധ്യതയും ഉണ്ടായിരുന്നുവെന്നും ഇതുകൊണ്ടായിക്കാം സോമന്‍ ആത്മഹത്യ ചെയ്തതെന്നും ബന്ധുക്കള്‍ പറഞ്ഞു

spot_img

Related news

ഒമാനിൽ നിന്നും ഫ്ലൈറ്റിൽ കോയമ്പത്തൂരിലേക്ക്, കെഎസ്ആ‍ർടിസി ബസിൽ പാലക്കാടേക്ക്; രാസലഹരി കടത്തുന്ന മുഖ്യപ്രതി പിടിയിൽ

പാലക്കാട്: ഒമാനിൽ നിന്നും കേരളത്തിലേക്ക് രാസലഹരി കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ. പാലക്കാട്...

പേരാമ്പ്ര സംഘർഷങ്ങൾക്ക് ശേഷം; എം പി ഷാഫി പറമ്പിലിന്റെ ആദ്യ വാർത്താസമ്മേളനം നാളെ

ഷാഫി പറമ്പിൽ എംപിയുടെ വാർത്താ സമ്മേളനം നാളെ നടക്കും. പേരാമ്പ്ര സംഘർഷങ്ങൾക്ക്...

വിദ്യാഭ്യാസം കാവിവൽക്കരിക്കപ്പെടും; മതേതരത്വത്തിന് ഭീഷണി; പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള നീക്കത്തിനെതിരെ സമസ്ത

കോഴിക്കോട്: സമസ്ത പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള നീക്കത്തിനെതിരെ രംഗത്ത്. സമസ്ത...

ബാലരാമപുരത്ത് കുട്ടിയെ കിണറ്റിൽ എറിഞ്ഞ് കൊന്ന കേസ്: ഹരികുമാർ ഒന്നാം പ്രതി; ശ്രീതു രണ്ടാം പ്രതി; കുറ്റപത്രം സമർപ്പിച്ചു

തിരുവനന്തപുരം: ബാലരാമപുരത്ത് കുട്ടിയെ കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ പൊലീസ് കുറ്റപത്രം...