ഇവിടെ പാലമാണ് അനുയോജ്യം, കൂരിയാട് ദേശീയപാത 66 ഇടിഞ്ഞ് താഴ്ന്നുണ്ടായ അപകടത്തില്‍ പ്രതികരണവുമായി ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി

കൂരിയാട് ദേശീയപാത 66 ഇടിഞ്ഞ് താഴ്ന്നുണ്ടായ അപകടത്തില്‍ പ്രതികരണവുമായി ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. വിഷയത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഗൗരവത്തോടെ ഇടപെടണം. കൂരിയാട് ദേശീയ പാത നിര്‍മ്മാണത്തിലെ അശാസ്ത്രീയതയെ കുറിച്ച് ആദ്യമേ പറഞ്ഞതാണ്.

ഇവിടെ പാലമാണ് അനുയോജ്യമെന്നും അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോള്‍ സംഭവിച്ചത് താല്‍ക്കാലിക പ്രശ്‌നം എന്നാണ് ദേശീയപാതയുടെ അധികൃതര്‍ യോഗത്തില്‍ പറയുന്നത്. നാളെ വിദഗ്ധസംഘം സ്ഥലം സന്ദര്‍ശിക്കുമെന്ന് എന്‍എച്ച്എഐ അറിയിച്ചു. ഇതിനുശേഷം വീണ്ടും ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തും.

തലനാരിഴ്ക്കാണ് ഇന്നലെ ആളുകള്‍ രക്ഷപ്പെട്ടത്. ഇനി എന്തെങ്കിലും അപകടമുണ്ടായാല്‍ ഉത്തരവാദിത്വം ദേശീയപതാ അതോറിറ്റിക്ക് ആയിരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

അതിനിടെ അപകടത്തിന്റെ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലാ കളക്ടര്‍ യോഗം വിളിച്ചു. സിവില്‍ സ്റ്റേഷനില്‍ നടന്ന യോഗത്തില്‍ എന്‍എച്ച്എഐ അപകടത്തെ കുറിച്ച് വിശദീകരണം നല്‍കി. മഴയെ തുടര്‍ന്ന് വയല്‍ ഭൂമി വികസിച്ചാണ് അപകടം സംഭവിച്ചതെന്നാണ് ദേശീയപാത അതോറിറ്റി വിശദീകരിച്ചത്.

അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ സ്വതന്ത്ര വിദഗ്ധ സംഘത്തെ എന്‍എച്ച്എഐ നിയോഗിച്ചിട്ടുണ്ട്. ഈ സംഘം നാളെ സ്ഥലം സന്ദര്‍ശിക്കുമെന്നും നാളെ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. റിപ്പോര്‍ട്ട് പരിഗണിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.

spot_img

Related news

ഭാര്യയ്ക്ക് അവിഹിതബന്ധമെന്ന് സംശയം; കശാപ്പുശാലയിൽ കൊണ്ടുപോയി കഴുത്തറത്ത് കൊന്ന ഭർത്താവിന് വധശിക്ഷ

മലപ്പുറം: പരപുരുഷബന്ധം സംശയിച്ച് ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് പരപ്പനങ്ങാടി നെടുവ...

‘വി.ഡി സതീശന്‍ നയിക്കുന്ന യുഡിഎഫിലേക്കില്ല; നിലമ്പൂരില്‍ മത്സരിക്കില്ല’: പി.വി അന്‍വര്‍

വി.ഡി സതീശൻ നയിക്കുമ്പോൾ യുഡിഎഫിലേക്ക് ഇല്ലെന്ന് പി.വി അൻവർ. താനെന്തും അംഗീകരിക്കുമെന്ന്...

വീണ്ടും കാട്ടാനക്കലി; അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു 

പാലക്കാട്: പാലക്കാട് അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. ചീരക്കടവ് സ്വദേശി...

സംസ്ഥാനത്ത് പകർച്ചവ്യാധി ഭീഷണി; പനിബാധിതരുടെ എണ്ണം 8000 കടന്നു

കാലവര്‍ഷക്കെടുതിക്കൊപ്പം സംസ്ഥാനത്ത് പകര്‍ച്ചവ്യാധി ഭീഷണിയും. പ്രതിദിന പനിബാധിതരുടെ എണ്ണം എണ്ണായിരം കടന്നു....

സര്‍പ്രൈസ് പ്രഖ്യാപനവുമായി സിപിഐഎം; നിലമ്പൂരില്‍ എം സ്വരാജ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം...