മൂന്നാംക്ലാസ് വിദ്യാര്‍ഥിനിയെ ചൂരല്‍ ഉപയോഗിച്ച് ക്രൂരമായി അടിച്ചു; അധ്യാപകന്‍ അറസ്റ്റില്‍

ആറന്മുളയില്‍ മൂന്നാംക്ലാസ് വിദ്യാര്‍ഥിനിയുടെ കൈകളില്‍ ചൂരല്‍ ഉപയോഗിച്ച് ക്രൂരമായി അടിച്ചു പരുക്കേല്‍പിച്ചെന്ന കേസില്‍ അധ്യാപകനെ അറസ്റ്റ് ചെയ്തു. ഇടയാറന്മുള എരുമക്കാട് കെഡിഎം ഗവ. എല്‍പി സ്‌കൂള്‍ അധ്യാപകന്‍ മെഴുവേലി ആലക്കോട് ബിനോജ് കുമാറാണ് (45) അറസ്റ്റിലായത്. സംഭവത്തില്‍ അധ്യാപകനെ മന്ത്രി വി.ശിവന്‍കുട്ടിയുടെ നിര്‍ദേശപ്രകാരം സസ്‌പെന്‍ഡ് ചെയ്തു.

ക്ലാസില്‍ പഠിപ്പിച്ച കണക്ക് നോട്ട്ബുക്കില്‍ എഴുതാത്തതിന് ചൂരല്‍ കൊണ്ട് ഒട്ടേറെത്തവണ കുട്ടിയുടെ കയ്യില്‍ അടിക്കുകയായിരുന്നുവെന്നാണ് പരാതി. കുട്ടിയെ തറയിലിരുത്തുകയും വീണ്ടും എഴുതാന്‍ ആവശ്യപ്പെടുകയും ചെയ്‌തെന്നും പൊലീസ് പറഞ്ഞു. കുട്ടിയുടെ ഇരുകൈകളിലും കൈത്തണ്ടയിലും ഇടതുകൈപ്പത്തിക്ക് പുറത്തും ഒന്‍പതിടത്തായി അടിയേറ്റ് ചുവന്ന പാടുകളുണ്ട്.

തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷമാണ് സംഭവം. കുട്ടി വൈകിട്ട് വീട്ടിലെത്തി വിവരം പറഞ്ഞു. തുടര്‍ന്നു കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. വീട്ടുകാരുടെ പരാതിയില്‍ പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. അധ്യാപകന് ഉപാധികളോടെ ജാമ്യം നല്‍കി. ഇന്ന് കോടതിയില്‍ ഹാജരാകണം.

spot_img

Related news

തദ്ദേശ തെരഞ്ഞെടുപ്പ്: കരട് വോട്ടര്‍പ്പട്ടിക ഈ മാസം 20 ന് ശേഷം

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന്റെ കരട് വോട്ടര്‍പ്പട്ടിക ഈ മാസം 20നു ശേഷം പ്രസിദ്ധീകരിക്കും. തദ്ദേശ...

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യസ്ഥിതിയിൽ മാറ്റമില്ല; അതീവ ഗുരുതരമായി തുടരുന്നു

മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. അച്യുതാനന്ദന്റെ...

നാളെ ദേശീയ പണിമുടക്ക്

തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ നാളെ ദേശീയ പണിമുടക്ക്. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി...

കാറ്റും ഒറ്റപ്പെട്ട ശക്തമായ മഴയും; സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ...

ചർച്ച പരാജയം; സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം; അനിശ്ചിതകാല ‌പണിമുടക്ക് 22 മുതൽ

സംസ്ഥാനത്ത് നാളെ സൂചന ബസ് സമരം. സ്വകാര്യ ബസുടമകളുമായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍...