എൻജിൻ തകരാറിലായി കടലിൽ കുടുങ്ങിയ രണ്ട് ബോട്ടുകൾ; 23 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

തിരുവനന്തപുരം: എൻജിൻ തകരാറിലായി കടലിൽ കുടുങ്ങിയ രണ്ട് മത്സ്യബന്ധന ബോട്ടുകളിലെ 23 മത്സ്യത്തൊഴിലാളികളെ മറൈൻ എൻഫോഴ്സ്മെന്റും ലൈഫ് ഗാർഡുകളും ചേർന്ന് രക്ഷപ്പെടുത്തി. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച രാവിലെയുമായി നടന്ന രണ്ട് വ്യത്യസ്ത രക്ഷാദൗത്യങ്ങളിലൂടെയാണ് തൊഴിലാളികളെ സുരക്ഷിതമായി കരയ്ക്കെത്തിച്ചത്.

വ്യാഴാഴ്ച രാത്രി വിഴിഞ്ഞം തീരത്തുനിന്ന് 18 മൈൽ അകലെ എൻജിൻ തകരാറിലായി കടലിൽ ഒഴുകിനടന്ന കൊല്ലം ശക്തികുളങ്ങര സ്വദേശി ജോർജ് സെറിലിന്റെ ഉടമസ്ഥതയിലുള്ള ബോട്ടിലെ 11 തൊഴിലാളികളെയാണ് ആദ്യം രക്ഷപ്പെടുത്തിയത്.

വെള്ളിയാഴ്ച രാവിലെ വിഴിഞ്ഞം തീരത്തുനിന്ന് രണ്ട് മൈൽ അകലെ രണ്ടാമത്തെ സംഭവം ഉണ്ടായി. ശക്തികുളങ്ങര സ്വദേശി വിൽസൺ വിൻസെന്റിന്റെ ‘ബെഥേൽ’ ബോട്ടാണ് എൻജിൻ തകരാറിലായി കടലിൽ കുടുങ്ങിയത്. ബോട്ടിലുണ്ടായിരുന്ന 12 തൊഴിലാളികളെയും രക്ഷാപ്രവർത്തകർ സുരക്ഷിതമായി കരയ്ക്കെത്തിച്ചു.

വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ആർ. മനുവിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. മറൈൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരും ലൈഫ് ഗാർഡുകളും ദൗത്യത്തിൽ പങ്കെടുത്തു. സമയോചിതമായ ഇടപെടലിലൂടെ 23 തൊഴിലാളികളുടെയും ജീവൻ രക്ഷിക്കാനായി.

Related news

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് ചുവരെഴുത്ത്; കലാപാഹ്വാനത്തിന് കേസെടുത്ത് കൊച്ചി പൊലീസ്

കൊച്ചി: പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുള്ള ചുവരെഴുത്തിൽ കേസെടുത്ത് കൊച്ചി സെൻട്രൽ പൊലീസ്. രാജേന്ദ്ര...

പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്; 18കാരൻ അറസ്റ്റിൽ

ആലപ്പുഴ: പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനെ കുറത്തികാട്...

പ്രധാനമന്ത്രിയുടെ പേരിൽ ലോൺ വാഗ്ദാനം; അമ്മയെയും മകളെയും കബളിപ്പിച്ച് ഒരു കോടി രൂപ തട്ടിയെന്ന് പരാതി

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ പേരിലുള്ള വായ്പ വാഗ്ദാനം ചെയ്ത് വർക്കലയിൽ അമ്മയെയും മകളെയും...

താമരശ്ശേരിയിൽ 20കാരിയെ കൂട്ടബലാത്സംഗം ചെയ്തു; സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ

കോഴിക്കോട്: താമരശ്ശേരിയിൽ 20കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ രണ്ട് സ്വകാര്യ ബസ്...