പാലക്കാട് മണ്ണാര്‍ക്കാട് എംഇഎസ് കോളേജില്‍ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്ന് പരാതി; 10 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

പാലക്കാട്: പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ പാലക്കാട് മണ്ണാര്‍ക്കാട് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രത്തില്‍ ചവിട്ടി അധിക്ഷേപിച്ചെന്നാണ് പരാതി. എംഇഎസ് കോളജിലെ 10 വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് കേസ്.

മോദിയുടെ ഫോട്ടോയില്‍ ചവിട്ടി മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡന്റ് നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. എംഎസ്എഫ്, എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് പ്രധാനമന്ത്രിയെ അധിക്ഷേപിച്ചതെന്ന് ബിജെപി ആരോപിച്ചു.

Related news

ഇടിമിന്നലോടുകൂടിയ മഴ: സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് (22/10/2026) മുതൽ ഒക്ടോബർ 26 വരെ ഇടിമിന്നലോടുകൂടിയ...

കാലാവധി കഴിഞ്ഞ ആന്റിബയോട്ടിക് വിതരണം ചെയ്തു; മേലാറ്റൂരിൽ സർക്കാർ ആരോഗ്യകേന്ദ്രത്തിനെതിരെ പരാതി

മലപ്പുറം: പനിക്ക് ചികിത്സ തേടിയെത്തിയ യുവാവിന് സർക്കാർ കുടുംബാരോഗ്യ കേന്ദ്രത്തിൽനിന്ന് വിതരണം...

പുതിയ ലേബർ കോഡ് നടപ്പാക്കുന്നത് സംബന്ധിച്ച് പഠിക്കാൻ സമിതിയെ നിയോഗിച്ച് സംസ്ഥാന സർക്കാർ; 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കും

തിരുവനന്തപുരം: കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ ലേബർ കോഡ് നടപ്പാക്കുന്നത് സംബന്ധിച്ച് പഠിക്കാൻ...

മരണത്തെ തോൽപ്പിച്ച് കുരുന്ന്; അതീവ ഗുരുതരാവസ്ഥയിൽ ജനിച്ച കുഞ്ഞിന് വണ്ടാനം മെഡിക്കൽ കോളേജിൽ പുതുജീവൻ

അമ്പലപ്പുഴ: അതീവ ഗുരുതരാവസ്ഥയിലും മാസം തികയാതെയും ജനിച്ച നവജാതശിശുവിന് വിദഗ്ധ ചികിത്സയിലൂടെ...

വകുപ്പുകൾ തമ്മിൽ തർക്കം; ശബരിമല റോപ് വേ പദ്ധതി അനിശ്ചിതത്വത്തിൽ

പത്തനംതിട്ട: റവന്യൂ, വനം വകുപ്പുകൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് ശബരിമല റോപ്...